ജൂലൈ 11 ലോക ജനസംഖ്യാദിനം

ഫ്ലാഷ് മോബ് സംഘടിപിച്ചു.

ലോകജനസംഖ്യാവളർച്ചയുടെ വെല്ലുവിളികളെ കുറിച്ചും അവസരങ്ങളെ കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻ്ററി സ്ക്കൂളിലെ സാമൂഹൃശാസ്ത്രക്ലബിൻ്റെ നേതൃത്വത്തിൽ ജൂലൈ 11 ന് ലോകജനസംഖ്യാദിനം ആചരച്ചു.ദിനാചരണത്തിൻ്റെ ഭാഗമായി ഫ്ലാഷ് മോബും ലോക ജനസംഖ്യ കൂടുന്നത് ഗുണമോ ദോഷമോ? എന്ന വിഷയത്തിൽ സംവാധവും സംഘടിപ്പിച്ചു .വിദ്യാർത്ഥികൾക്കായി പ്ലകാർഡ് മത്സരം നടത്തി.സാമൂഹ്യ ശാസ്ത്ര അധ്യാപകരായ ഷമ്മാ ഷാഫി,അബ്ദുൽ ഷമീർ,അൻവർ സി.എം. എന്നിവർ പരിപാടികൾക്ക് നോതൃത്വം നൽകി.

സാമൂഹ്യ ശാസ്ത്ര ക്ലബ്

എം ഇ എസ് സ്കൂൾ ഇരിമ്പിളിയം 2025-26 അധ്യായന വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ് കുട്ടികൾക്കായി മത്സര പരിപാടികൾ സംഘടിപ്പിച്ചു. “പ്രമുഖരെ തിരിച്ചറിയുക”എന്ന പേരിൽ മത്സരം സംഘടിപ്പിച്ചു. ഇന്ത്യയുടെയും കേരളത്തിന്റെയും പ്രശസ്തരായ സാമൂഹ്യ, ചരിത്ര,സാംസ്കാരിക രംഗങ്ങളിൽ നേതാക്കളെ പരിചയപ്പെടുത്തുന്നതിനായുള്ള പരിപാടിയിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. ക്വിസ് മത്സരത്തിൽ ചരിത്രം, പൗര വിദ്യാഭ്യാസം, പ്രസിദ്ധ വ്യക്തിത്വങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു.വിജയികൾക്ക് സമ്മാനദാനം നടത്തുകയും പങ്കെടുത്ത വിദ്യർത്ഥികൾക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു.