ഇരിമ്പിളിയം

ഈ മണ്ണിന്റെ ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ കുറ്റിപ്പുറം ബ്ലോക്കിലാണ് ഇരിമ്പിളിയം ഗ്രാമപഞ്ചായത്തി നിലകൊള്ളുന്നത്. 17 വാർഡുകളാണ് പഞ്ചായത്തിലു ള്ളത്. 'ഇരിമ്പിളിയം' എന്ന പേരിനു പിന്നിലെ അന്വേ ഷണത്തിൽ ഇവിടെ നിന്ന് ഇരുമ്പിൻ്റെ കീടം കണ്ടത്തിയിരുന്നു എന്നും അങ്ങനെയാണ് ഈ ദേശത്തിന് ഇരിമ്പിളിയം എന്ന പേര് വന്നത് എന്നുമാണ് അറിയാൻ കഴിഞ്ഞത്. പൂർണമായും ഒരു കാർഷിക ഗ്രാമമാണ് ഇരി മ്പിളിയം. 20.49 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ഭൂപ്രദേശം 1964 ജനുവരി 1 നാണ് നിലവിൽ വന്നത്.

ഭൂപ്രകൃതി-കൃഷി

ഭൂപ്രകൃതി അനുസരിച്ച് ഇടനാട് പ്രദേശമാണ് കാർഷിക ഗ്രാമമായ ഇരിമ്പിളിയം. തൂതപ്പുഴയുടേയും ഭാരതപ്പുഴയുടേയും ജൈവജലസമ്പത്ത് മണ്ണിനെ ഏറെ ഫലഭൂയിഷ്ഠമാക്കുന്നു. കൂടുതലായും ഇവിടെ നെല്ല്, വാഴ, മരച്ചീനി, തേങ്ങ, കുരുമുളക്, എന്നിവയാണ് കൃഷി ചെയ്യുന്നത്. പുരാതനരീതിയിലും നൂതന വിദ്യകളിലൂ ടെയും കൃഷി ചെയ്യുന്നവർ പഞ്ചായത്തിലുണ്ട് എന്ന് എനിക്ക് കർഷകരുമായി നടത്തിയ അഭിമുഖങ്ങളിൽ നിന്ന് മനസ്സിലായി. മലപ്പുറം ജില്ലയിലെ ആദ്യ വനാമി കൃഷി ഇരിമ്പിളിയത്തിന് സ്വന്തമാണ്.

വിദ്യാഭ്യാസം

ഒരു കാലഘട്ടത്തിൽ ഉന്നത കുലജാതരുടെ ഉരുക്കുമുഷ്ടിക്കുള്ളിൽ ഒതുങ്ങി നിന്നിരുന്ന സ്കൂൾ വിദ്യാഭ്യാസം സാധാരണക്കാർക്കും മറ്റും പ്രാപ്യമാ യത് ഇരിമ്പിളിയത്തെ 'വാണീ വിലാസം' പ്രൈമറി വിദ്യാലയത്തിന്റെ ഉദയത്തോടു കൂടിയാണ്. (ഇന്നത്തെ എ.എം.എൽ.പി.സ്കൂൾ, വലിയകുന്ന്) അറിവിന്റെ ശക്തി തിരിച്ചറിഞ്ഞ് മുന്നോക്ക - പിന്നോക്ക, ധനിക ദരിദ്ര വ്യ ത്യാസമില്ലാതെ വിദ്യാഭ്യാസം സർവ്വത്രികമാക്കുന്നതിൽ ഈ വിദ്യാലയം വലിയ പങ്ക് വഹിച്ചിരുന്നു. ഈ വിദ്യാല യത്തിൻ്റെ ഉദയത്തിന് മുമ്പും ആളുകൾ കിട്ടാവുന്ന സാ ഹചര്യങ്ങൾ വച്ചുകൊണ്ട് വിദ്യാഭ്യാസം ചെയ്തിരുന്നതാ യി ഇവിടെയുള്ള അധ്യാപകർ പറയുന്നു. നിലവിൽ 12 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഞ്ചായത്തിൽ ഉണ്ട്.

പരിമിതസാഹചര്യങ്ങൾക്കുള്ളിൽ നിന്ന് കൊണ്ട് വീട്ടുകാർക്ക് വിദ്യാഭ്യാസം നൽകിയിരുന്നത് - മായിൻ പെരിങ്ങാട്ടു തൊടി കുടുംബമാണ്. സംസ്‌കൃത വിദ്യാ ഭ്യാസത്തിന് മുൻതൂക്കം നൽകിയവരാണ് പെരിങ്ങാട്ടു തൊടി കുടുംബം. വിദ്യാഭ്യാസ രംഗത്ത്ധികം പുരോഗതികൾ സംഭവിച്ചിട്ടുണ്ട്. നിരവധി വിദ്യാ ലയങ്ങളിൽ നിന്ന് നിരവധി മേഖലകളിൽ കഴിവ് പ്രകടി പ്പിച്ച നിരവധി ആളുകൾ ഇവിടെയുണ്ട്.

സംസ്ക്കാരം

പൂരങ്ങളുടെ നാടാണ് ഇരിമ്പിളിയം കൊട്ടിയിറങ്ങി പ്രജകളുടെ ക്ഷേമം അന്വേഷിച്ചെത്തുന്ന പൂതവും ഭഗവതി തിറയുമെല്ലാം ഇവിടുത്തുകാർക്ക് ഇന്നും അന്യമല്ല. ഒരു കാലഘട്ടത്തിൻ്റെ ചരിത്രം വിളിച്ചോതുന്ന ഇവടൊന്നും തികച്ചും പുതിയ ഉപഭോഗ സംസ്‌കാരത്തി ന് വഴിമാറി കൊടുക്കാതെ, ഒട്ടൊക്കെ പഴയ പാരമ്പര്യം ഇന്നും നില നിൽക്കുന്നു. മലബാറിലെ ഏറ്റവും പ്രധാനമായ ഹരിജൻ ക്ഷേത്രം ഈ പഞ്ചായത്തിലാണ്. ഇവിടത്തെ പൂജാദി കർമ്മങ്ങൾ എല്ലാം ചെയ്യുന്നത് ഹരിജനങ്ങളാണ്. ഒരിക്കൽ നാലു സഹോദരിമാർ നടന്നുപോകും വഴി ഹരിജനങ്ങളുടെ ചവിട്ടും കളിയും കണ്ട് ഒരു സഹോദരി മാത്രം അവിടെ നിൽക്കുകയും ബാക്കി മൂന്നു പേർ നടന്നുപോകുകയും ചെയ്‌തു. കളി കണ്ടു നിന്ന സഹോദരിയെ അവിടെ ഭഗവതിയായി കുടിയിരുത്തി എന്നതാണ് ഐതീഹ്യം കൂടുതലായി അന്വേഷിച്ചപ്പോൾ പ്രധാന ഉത്സവം 'കൊട്ടിക്കുളി' എന്ന പേരിൽ അറിയപ്പെടുന്നു. പൂരാഘോഷത്തോടനുബന്ധി ച്ചുള്ള കാളവേലയും പ്രശസ്‌തമാണ്. മറ്റൊരു പ്രധാന ക്ഷേത്രമാണ് പറമ്പത്ത്കാവ് ഭഗവതി ക്ഷേത്രം, ഭദ്രകാളി യാണ് പ്രതിഷ്ഠ. ഈയടുത്ത കാലത്ത് ക്ഷേത്രപുനരുദ്ധാരണ സമയ ത്ത് ധാരാളം മൺരൂപങ്ങൾ കണ്ടെത്തിയിരുന്നു. ഇവ നാടുവാഴി കാലത്തെ സൂചിപ്പിക്കുന്നു എന്നതാണ് അറിവ്. വിള നശിക്കാതിരിക്കാനായും കുഞ്ഞുങ്ങൾ ജനിക്കുന്നതിനും മൺരൂപങ്ങൾ സമർപ്പിച്ചിരുന്നതായി ഈ തെളിവുകൾ പറയുന്നു. കൂടാതെ ധാരാളം ക്ഷേത്ര ങ്ങളും പള്ളികളും കൊണ്ട് സമ്പന്നമാണ് ഈ ഗ്രാമം.

ഗ്രാമത്തിൻ്റെ മറ്റൊരു പ്രത്യേകതയാണ് 'കാട്ടു മാടം മന' ഏതാണ്ട് 500 വർഷങ്ങൾക്ക് മുമ്പ് കണ്ണൂരിൽ നിന്ന് കുടിയേറി വന്നവരാണ് ഈ കുടുംബം. മാന്ത്രിക താന്ത്രിക വിദ്യകൾ കൊണ്ടും ചികിത്സാസമ്പ്രദായം കൊണ്ടും ഗ്രാമത്തിൻ്റെ മുതൽക്കൂട്ട് ആയവരാണ് ഇവർ. പ്രധാന പ്രതിഷ്ഠ ദുർഗ്ഗാദേവിയും കുട്ടിച്ചാത്തനുമാണ്. 'കളിയാട്ടം' എന്ന പേരിൽ ഒരു ഉത്സവം 2001-ൽ അവസാ നമായി നടന്നിരുന്നു. മലയസമുദായക്കാരാണ് കളിയാട്ടം നടത്തുന്നത്.

സാമൂഹികം

ചരിത്രത്താളുകളിൽ ദേശീയ പ്രസ്ഥാനത്തി ന്റേയും സ്വാതന്ത്ര്യസമരത്തിൻ്റേയും ഒട്ടേറെ ധീരമായ പോരാട്ടങ്ങൾക്ക് ഈ മണ്ണ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കൽ നിരോധന നിയമവും ഭൂപരിഷ്കരണ നിയമവുമൊക്കെ ഇവിടുത്തെ സാമൂഹിക സാമ്പത്തിക മേഖലകളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അതിനു കാരണവും കാർഷിക വൃത്തിയിലൂന്നിയ ജീവിത സം സ്ക‌ാരമായിരുന്നു. അയിത്താചാരത്തിന്റെയും ജന്മി-കു ടിയാൻ ബന്ധത്തിൻ്റേയും തിക്തഫലങ്ങൾ അനുഭവി ക്കേണ്ടി വന്ന നിരവധി കുടുംബങ്ങൾ ഇവിടെയുണ്ട്. 1921-ൽ നടന്ന മലബാർ കലാപം ഇവിടത്തെ ചില ഭാഗങ്ങളിൽ വർഗീയതയ്ക്ക് കാരണമായിട്ടുണ്ട്. ഇരിമ്പി ളിയത്തെ പല വനങ്ങളും ഇതിനു വിധേയമായിട്ടുണ്ട്. മതസൗഹാർദത്തിൻ്റെ പ്രശാന്തതയ്ക്ക് ഇന്നും കോട്ടം തട്ടാതെ കാത്തുസൂക്ഷിക്കുന്നുണ്ട് ഇവിടത്തുകാർ. ഗോപാലൻ നായർ ഇരിമ്പിളിയത്തെ പ്രശസ്ത സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. രാഷ്ട്രപതിയിൽ നിന്ന്താമ്രപത്രം ഏറ്റുവാങ്ങിയ ഇരിമ്പിളിയത്തെ ഏക വ്യക്തി ഇദ്ദേഹമാണ്

സാമ്പത്തികം

പൂർണമായും കാർഷികമേഖലയ്ക്കധിഷഠി തമായ ഒരു സമ്പദ്ഘടനയാണ് ഇരിമ്പിളിയത്തിന്റേത് 1970 വരെ വരുമാനം കുറഞ്ഞ പഞ്ചായത്തായിരുന്നു.1995-ന് ശേഷം വിദേശപണത്തിൻ്റെ ഒഴുക്ക് ഉണ്ടായി സാമ്പത്തിക ചുറ്റുപാട് ഉണ്ടായിരുന്നില്ല. ഗ്രാമത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങളിൽ ഇടപെടാൻ സഹകരണ സംഘങ്ങൾ ഉണ്ടായിരുന്നു. ഈ സഹക രണ സംഘങ്ങൾ ജനങ്ങളുടെ സാമ്പത്തിക ക്ഷേമം മുൻനിർത്തിക്കൊണ്ട് ഇരിമ്പിളിയം കോ-ഓപ്പറേറ്റീവ്ബാങ്ക് എന്ന പേരിൽ പ്രവർത്തിക്കുന്നു.

ചരിത്രസിദ്ധാന്തങ്ങൾക്കും തത്വങ്ങൾക്കും കാലാനു ക്രമത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് മറ്റു വിജ്ഞാന ശാഖകളിൽ ഏതിനേക്കാളും മാറ്റങ്ങൾ ചരിത്ര പഠനത്തിൽ സംഭവിച്ചിട്ടുണ്ട് മുമ്പൊക്കെ ചരിത്രം എന്നാൽ രാജകുടുംബങ്ങളുടെയോ പ്രത്യേക വ്യക്തികളുടെയോ മാത്രം പഠനം ആയിരുന്നു. ഇന്നിത് ഒരു ആഗോള പ്രതിഭാസമാണ് അതു കൊണ്ടുതന്നെ ചരിത്ര പഠനത്തിന് കൂടുതൽ പ്രാമുഖ്യം ലഭിക്കുകയുണ്ടായി. അതുകൊണ്ടുതന്നെ യാണ് ഇവിടെ ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിന്റെ ചരിത്രരചനയ്ക്ക് കൂടുതൽ പ്രാമുഖ്യം കൈവരുന്നത്.

ധാരാളം ചരിത്ര സത്യങ്ങൾഉറങ്ങിക്കിടക്കുന്ന മണ്ണാണ് ഇരിമ്പിളിയം ഗ്രാമപഞ്ചാ യത്തിന്റേത് വളരെ ആധികാരികമായ ഒരു ചരിത്ര പഠനം ഇവിടെ നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ് പ്രധാനമായും ഒരു കാർഷികമേ ഖലയായ ഈ പഞ്ചായത്തിൽ ജന്മികുടിയാൻ വ്യ വസ്ഥ‌ നിലനിന്നിരുന്നു. ജന്മിത്വത്തിൻ്റെ ചവിട്ടേറ്റ് കരിഞ്ഞ നിരവധി മണ്ണിൻറെ മക്കളുടെ ചരിത്രം ഇവിടെ ഉറങ്ങിക്കിടക്കുന്നു.