എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ ഒരുമിക്കാം...
ഒരുമിക്കാം...
ലക്ഷ്മി ക്ലാസ്സിൽ വന്നിട്ട് ഒരാഴ്ചയായി. ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല. റസിയ ടീച്ചർ ലക്ഷ്മിയുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. കുറച്ച് കുട്ടികളും ഒപ്പമുണ്ട്. ലക്ഷിമിയുടെ വീട് നഗരത്തിന്റെ അവസാനഭാഗത്താണ്. രാജു പറഞ്ഞു "ടീച്ചർ അവിടെ മാലിന്യത്താലുള്ള വഴിലൂടെയാണ നമ്മൾ പോകുന്നത്. "മാലിന്യം നിറഞ്ഞ വണ്ടി അവരെ കടന്നുപോയി എല്ലാവരും മൂക്കുപൊത്തി. ലക്ഷിമിയുടെ വീടെത്തി. ടീച്ചറേയും കൂട്ടുകാരെയും കണ്ടപ്പോൾ ലക്ഷ്മി ഓടി വന്നു. "പനി കുറവുയുണ്ട് ടീച്ചർ ഞാൻ നാളെ സ്കൂളിൽ വരും. "ലക്ഷ്മി പറഞ്ഞു. റസിയ ടീച്ചർ ആ പരിസരമാകെ നിരിക്ഷികാൻ തുടങ്ങി. അവിടെ പ്ലാസ്റ്റിക് മാലിന്യം നടക്കുന്ന വഴിയിലും ഓടകളിലും കിടക്കുന്നു. ഓടകൾ തുറന്നിട്ട് അതിൽ നിന്നു കൊതുകും ഈച്ചയും പാറിപറക്കുന്നു് .അവർ അവിടെ കുറച്ചു നേരം ചെലവഴിച്ച ശേഷം അവർ വീടുകളിലേക്ക് മടങ്ങി.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |