സംസ്‌കൃതം കൗൺസിൽ

എം  ടി ഡി എം എച് എസ്

ഹയർ സെക്കണ്ടറി'' സ്കൂളിൽ മികവുറ്റ രീതിയിൽ പ്രവർത്തിക്കുന്ന ക്ലബ്ബുകളിലൊന്നാണ് സംസ്‌കൃതം ക്ലബ്. വ്യത്യസ്ത രീതിയിൽ സംസ്‌കൃതപഠനത്തെയും അതുപോലെ കുട്ടികളുടെ ഭാഷാനൈപുണി വളർത്തി എടുക്കുന്നതിലും സംസ്‌കൃതഭാഷയിലുള്ള കലാപരമായ കഴിവ് വളർത്തിയെടുക്കുന്നതിലും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രവർത്തിച്ചുവരുന്നു.സംസ്‌കൃതകലോത്സവങ്ങളിൽ ഈ സ്കൂളിലെ സംസ്‌കൃതവിദ്യാർത്ഥികൾ

നിറസാന്നിധ്യമാണ്. ക്ലബ്ബിന്റെ നിരന്തര പ്രവർത്തനം കൊണ്ട് നമ്മളിൽ നിന്ന് നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന പാഠകം പോലുള്ള കലാരൂപങ്ങൾ കുട്ടികൾ കലോത്സവവേദികളിൽ  സ്കൂളിനെ പ്രധിനിധീകരിച്ചു മത്സരിക്കാറുണ്ട് എന്നത് സന്തോഷം നൽകുന്നു.

[11:28 am, 17/01/2022] Shiju Sir Sanskrit: 2021-2022അധ്യയന വർ ഷത്തിലെ സംസ്‌കൃതം കൗൺസിൽ ഭാരവാഹികൾ

പ്രസിഡന്റ് :ശ്രീ  അനിൽകുമാർ(ഹെഡ് മാസ്റ്റർ, എം ടി ഡി എം എച് എസ് എസ് തൊണ്ടർനാട് )

വൈസ് പ്രസിഡന്റ് :ശ്രീ ഷിജു എം എ (എച് എസ് എ സംസ്‌കൃതം )

സെക്രട്ടറി :ഷബീബ (വിദ്യാർത്ഥി )

ജോയിന്റ് സെക്രട്ടറി :സാം ജന മനോജ്(വിദ്യാർത്ഥി )

എക്സിക്യൂട്ടീവ് മെമ്പർമാർ ,

ആര്യദേവ്

ദിയ രതീഷ്

ഫിദ ഫാത്തിമ

അനുഗ്രഹ

ആഷ്ലി ബിനോയ്

നസ് ലാ ഫാത്തിമ

മുഴുവൻ സംസ്‌കൃതവിദ്യാർത്ഥികളും കൗൺസിലിന്റെ ഭാഗമായി നിരന്തരം പ്രവർത്തിക്കുന്നു. കൗൺസിലിന്റെ മികച്ച പ്രവർത്തനങ്ങൾ ചുവടെ നൽകുന്നു.

1)സംസ്‌കൃതദിനാഘോഷം

MTDMHS തൊണ്ടർനാട്.

സംസ്കൃത ദിനാഘോഷം.

...........................................

22.08.2021 ന്‌ സ്കൂൾ തലസംസ്കൃത ദിനാഘോഷം ഗൂഗിൾ മീറ്റ് വഴി സമുചിതമായി കൊണ്ടാടി..

പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച സംസ്കൃത ദിനാഘോഷ കാര്യക്രമത്തിൻ്റെ അദ്ധ്യക്ഷ പദവി അലങ്കരിച്ചത് പ്രഥനാധ്യാപകനായ ശ്രീ അനിൽകുമാർ സാറാണ്..

സ്കൂൾ സംസ്കൃത കൗൺസിൽ സെക്രട്ടറി ആയ ഷബീബ സ്വാഗത പ്രസംഗം ചെയ്തു.

തുടർന്ന് സംസ്കൃത ദിന പ്രതിജ്ഞ അവതരിപ്പിച്ചു...

മുഖ്യാതിഥിയായി ക്ഷണം സ്വീകരിച്ചെത്തിയ ,സംസ്കൃത അധ്യാപക ഫെഡറേഷൻ സെക്രട്ടറിയും അതുപോലെ തന്നെ ഗവ: ഹൈസ്കൂൾ ബീനാച്ചിയിലെ സംസ്കൃതാധ്യാപകനുമായ ശ്രീ ദിലീപ്.എം.ഡി സർ സംസ്കൃത ദിന സന്ദേശം നൽകുകയും സംസാരിക്കുകയും ചെയ്തു...

ആശംസാ ഭാഷണാർത്ഥം ക്ഷണം സ്വീകരിച്ചെത്തിയത് സ്കൂളിലെ പൂർവ്വ സംസ്കൃതാധ്യാപകനായിരുന്ന ശ്രീ രാജൻ മാഷും, സ്കൂളിലെ  മുതിർന്ന അധ്യാപികയും മലയാളം പഠിപ്പിക്കുകയും ചെയ്യുന്ന ശ്രീമതി സുഷമ ടീച്ചറും ആയിരുന്നു...

ആശംസാ ഭാഷണത്തിനു ശേഷം വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു...

കലാപരിപാടികൾക്കു ശേഷം കൗൺസിൽ ജോയിൻ സെക്രട്ടറി സാംജന നന്ദി പ്രസംഗം നടത്തുകയും തുടർന്ന് യോഗം അവസാനിപ്പിക്കുകയും ചെയ്തു.