സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

103 വർഷത്തോളം പഴക്കമുള്ള സ്ക്കൂളാണ് ഊർപ്പഴശ്ശിക്കാവ് യു.പി.സ്കൂൾ . അക്ഷരം അറിയണമെങ്കിൽ ദൈവത്തിനെ അറിയണം, ദൈവത്തിലൂടെ അക്ഷരം പഠിക്കണം എന്ന ലക്ഷ്യത്തോടെ ഊർപ്പഴച്ചിക്കാവ് ക്ഷേത്രപറമ്പിൽ ആരംഭിച്ച സ്കൂളാണ് ഒ.കെ.യു.പി. പിന്നീടത് ഇല്ലപ്പറമ്പിലേക്ക് മാറ്റി. അവിടെ നിന്നും നാഷണൽ ഹൈവേയുടെ അരികിലായി ഡോക്ടർ നമ്പ്യാർ മെമ്മോറിയൽ ബിൽഡിംഗിലേക്ക് മാറ്റി. അതാണ് ഇപ്പോഴത്തെ സ്കൂൾ കെട്ടിടം. അതിന് നേതൃത്വം കൊടുത്തത് കുഞ്ഞി ശങ്കരൻ മാസ്റ്റർ, കുട്ടൻ വക്കീൽ, കോപ്പറേറ്റീവ്‌ രജിസ്‌ട്രാറായ കുട്ടിക്കൃഷ്ണൻ മൂവരായിരുന്നു. നിരവധി പ്രഗത്ഭരായ വ്യക്തികൾക്ക് വിദ്യനൽകിയതാണ് ഈ സരസ്വതീക്ഷേത്രം. പഴയ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന വിദേശവസ്ത്ര ബഹിഷ്ക്കരണത്തിന്റെ ഭാഗമായി ദേശമൊട്ടാകെ നടത്തിയ ജാഥയിൽ ഒ.കെ യു പി സ്കൂളിൽ പഠിച്ചിരുന്ന വിദ്യാർഥികൾ ഖദർ ധരിച്ച് ദേശീയ പതാകയുമേന്തി എടക്കാട്, നടാൽ , മുഴപ്പിലങ്ങാട്, കടമ്പൂർ പ്രദേശത്തിലൂടെ ജാഥ നടത്തിയതായി പറയപ്പെടുന്നു. ഗാന്ധിയുടെ പ്രഥമ ശിഷ്യനായ വിനോബാജി ഭൂതാന പ്രസ്ഥാനത്തിനു വേണ്ടി കേരളത്തിലെ പ്രവർത്തനത്തിന്റെ ഭാഗമായി പയ്യന്നൂരു വരെ പോകുമ്പോൾ ഒ.കെ. യു.പി.സ്ക്കൂളിൽ രണ്ടു ദിവസം താമസിച്ചിരുന്നു. വിവിധ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ അദ്ദേഹത്തെ കാണാൻ ഒ.കെ. യു.പി സ്കൂളിൽ എത്തിയിരുന്നു. ഒ.കെ.യു പി സ്കൂളിലെ പ്രധാന അധ്യാപകനായിരുന്ന അച്ചു മാസ്റ്റർ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. നമ്മുടെ കേരള മുഖ്യമന്ത്രിയും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അമരക്കാരനുമായ ലീഡർ കെ.കരുണാകരൻ ഈ സ്കൂളിൽ പഠിച്ചിരുന്നു.

        പഴയപ്ലാനിംഗ് ബോർഡ് കമ്മീഷണറായ കലക്ടർ കെ.വി. നമ്പ്യാർ പ്രമുഖ സാഹിത്യകാരനും നടനുമായ ടി.പി.സുകുമാരൻ , മുൻമന്ത്രിയും എം.പിയുമായ കെ.സുധാകരൻ എന്നിവർ ഈ സ്കൂളിൽ പഠിച്ച പ്രഗത്ഭരാണ്. പഴയ ഹയർ എലിമെന്ററി സ്കൂളായിരുന്നു. എട്ടാം ക്ലാസ് വരെ ഉണ്ടായിരുന്നു. എട്ടാം ക്ലാസിന് ഇ.എസ്.എസ്.എൽ.സി എന്നാണ് അന്ന് പറഞ്ഞിരുന്നത്. ഇത് പാസായാൽ അധ്യാപകരായി ട്രെയിനിംഗിന് പോകാൻ സാധിക്കുമായിരുന്നു. വിദ്യാഭ്യാസ പരിഷ്കരണത്തോടു കൂടി വിദ്യാലയങ്ങളിൽ വന്ന പരിഷ്കാരങ്ങളുടെ ഭാഗമായി ഹയർ എലിമെന്ററി സ്കൂൾ ഹൈസ്ക്കൂളായും അപ്പർ പ്രൈമറിസ് കൂളായും മാറ്റപ്പെട്ടു. ഊർപ്പഴച്ചിക്കാവ് ഹയർ എലിമെന്ററി സ്ക്കൂൾ അപ്പർ പ്രൈമറി സ്കൂളായി. ഏഴാം ക്ലാസുവരെ ആയി താണു. ഇന്നത്തെ മാനേജർ കെ.വി.കരുണാകരനാണ്. അദ്ദേഹം സ്കൂളിനെ കുട്ടികൾക്ക് പഠിക്കേണ്ട അന്തരീക്ഷം ഉണ്ടാക്കുന്നതിന്റെ ഭാഗമായി അധ്യാപകരെയും നാട്ടുകാരെയും സംഘടിപ്പിച്ചു കൊണ്ട് പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്റെ പ്രവർത്തനത്തിൽ സജീവമാണ്.