ഉപയോക്താവിന്റെ സംവാദം:നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർസെക്കൻണ്ടറി സ്കൂൾ തിരുവല്ല

നമസ്കാരം Nicholson !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്‌. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.

ഒപ്പ്

സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~

-- New user message (സംവാദം) 16:34, 16 ജനുവരി 2019 (UTC)

നിക്കോൾസൺ ചരിത്രം

1893 നിൽ മിസ്സിസ്.നിക്കോൾസൺ എന്ന ഇംഗ്ലീഷ് വനിത തൻറെ ഭർത്താവിൻറെ മരണശേഷം ബന്ധുക്കളും ഒത്ത് പാലസ്തീൻ സന്ദർശിക്കാൻ പോയി. ഒരു രാത്രി ഗതശമന തോട്ടത്തിൽ ഇരുന്നു പ്രാർത്ഥിച്ചപ്പോൾ ഏതോ ഒരു ഉൾപ്രേരണ ഉണ്ടാകുകയും അവിടെയിരുന്നു സ്വയം സമർപ്പിച്ചു " യേശുവേ ഞാൻ എന്നെ നിൻറെ പാദപീഠത്തിൽ സമർപ്പിക്കുന്നു. നിനക്കുവേണ്ടി ഏതുവേല ചെയ്യുവാനും എവിടെ പോകുവാനും ഞാൻ സമർപ്പിക്കുന്നു.പിന്നീട് സ്വന്ത നാട്ടിൽ എത്തിയതിനുശേഷവും എല്ലാവർഷവും പാലസ്തീനിൽ പോയി സുവിശേഷവേല ചെയ്യുമായിരുന്നു. നവീകരണ കാലഘട്ടത്തിൽ ഒരു kesvic കൺവെൻഷനിൽ വച്ച് ഇന്ത്യയിൽ സുവിശേഷവുമായി പോകാൻ തയ്യാറുള്ള വനിതകളെ ആവശ്യപ്പെട്ടു മിസ്സിസ് നിക്കോൾസനെ കൂട്ടുകാർ വിളിച്ചു. ആദ്യം വിസമ്മതിച്ചു പെട്ടെന്ന് താൻ ഗത്ശമന തോട്ടത്തിൽ വച്ച് എടുത്ത തീരുമാനം ഓർത്തു. എന്നിട്ടു മറുപടി പറഞ്ഞു. അതേ ദൈവമേ അവിടുന്ന് എന്നെ വിട്ടാലും ഞാൻ അവിടെ പോകും.അങ്ങനെ മിസ്സിസ്. നിക്കോൾസൺ 1897 ഇൽ ഇന്ത്യയിൽ എത്തി. ബോംബെയിൽ വന്നു അവിടെനിന്നും തിരുവിതാംകൂർ കൊച്ചിയിലെത്തി അങ്ങനെ കുന്നംകുളം ഹെഡ് കോട്ടേഴ്സ് ആയി പ്രവർത്തനം ആരംഭിച്ച പല പുരോഗതിയും വരുത്തി. സഭ ആദ്യം മിസ്സിസ് നിക്കോൾസ നെ സ്വീകരിച്ചില്ല. ക്രമേണ ദൈവം പ്രവർത്തിച്ചു. മിസ്സിസ നിക്കോൾസൺ മാർത്തോമാ സഭയുടെ ഒരു നല്ല ഫ്രണ്ടും സഹായിയുമായി. പിന്നീട് തിരുമേനിയും അച്ഛന്മാരും അവരെ തിരുവല്ലയിൽ കൊണ്ടുവന്നു. ഇവിടെ പ്രവർത്തനം ആരംഭിച്ചു. പല വീടുകൾ സന്ദർശിച്ച് സുവിശേഷവേല നടത്തി. Rev. O.C വർഗീസ് കശ്ശീശ ട്രാൻസ്ലേറ്റ് ചെയ്ത് സഹായിച്ചു. അങ്ങനെയിരിക്കെ തന്റെ കൂട്ടുകാരി മിസ്സ്. Mckkbin ദൈവവിളി കേട്ട് ഇംഗ്ലണ്ടിൽ നിന്ന് 1904 ൽ എത്തിച്ചേർന്നു പ്രവർത്തനം ആരംഭിച്ചു. ഈ രണ്ടു വനിതകൾ തിരുവിതാംകൂറിലെ ക്രിസ്തീയ പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും പരിശീലനവും ആവശ്യമാണെന്ന് മറ്റുള്ളവരോട് പറഞ്ഞു. എന്നാൽ അന്ന് സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ ആളുകൾക്ക് താൽപര്യമില്ലായിരുന്നു. അങ്ങനെ ഇരിക്കെ വേറൊരു വനിത കൂടി ദൈവവിളി കേട്ട് ഇവിടെ വന്നു അതാണ് മിസ്സിസ്. വാർഡ്.

ഈ മൂന്ന് വനിതകൾ ഈ ലക്ഷ്യത്തിനുവേണ്ടി പ്രാർത്ഥിച്ചു. പല സ്ഥലങ്ങളും സഞ്ചരിച്ചു. തിരുവല്ലയിൽ Dr. വർഗീസിന്റെ 'കാവൽ' എന്ന വീട്ടിൽ താമസിച്ച് ഈ ലക്ഷ്യത്തിന് വേണ്ടി പ്രാർത്ഥനയോടുകൂടി പല സ്ഥലവും കണ്ടു. അങ്ങനെ ഈ കുന്നിൻ മുകളിൽ കാടു നിറഞ്ഞ മനോഹരദൃശ്യം അവർക്ക് ഇഷ്ടപ്പെട്ടു. ഈ കുന്നിന്റെ പേര് അന്ന് 'ചുണ്ടേൽകുന്ന്' എന്നായിരുന്നു. ഇവിടെനിന്ന് അവർ ദൈവത്തെ സ്തുതിച്ചു. അവർ അന്വേഷിച്ച സ്ഥലം ഇതുതന്നെ എന്ന് ഉൾപ്രേരണ കിട്ടി. ഈ മൂന്ന് വനിതകൾ ഈ കാട്ടിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു. ഈ സ്ഥലം സ്കൂളിനു വേണ്ടി സമർപ്പിച്ചു. സ്കൂളിനു വേണ്ടി പല വലിയ വ്യക്തികളെ കണ്ട് സ്ഥലം മേടിക്കാൻ തീരുമാനിച്ചു. ഈ കുന്നിൻ പുറത്ത് ദൈവസാന്നിധ്യം അനുഭവപ്പെട്ടത് കൊണ്ട് ഇതാണ് ദൈവം തിരഞ്ഞെടുത്തു തന്ന സ്ഥലം എന്നുറച്ച് തീരുമാനിച്ചു. അങ്ങനെ ഇവിടെ സ്കൂൾ ആൻഡ് ട്രെയിനിങ് ഹോം തുടങ്ങി. സ്കൂളിനെക്കാൾ പ്രാധാന്യം ട്രെയിനിങ് ഹോമിന് ആയിരുന്നു. അങ്ങനെ പ്രാർത്ഥനയോടുകൂടി സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു മുഴുവൻ കുട്ടികളും താമസിച്ചു പഠിക്കുന്നതിന് ഒരാൾ ചുമതല എടുക്കേണ്ടതായി വന്നു. പ്രാർത്ഥിച്ചതിന്റെ ഫലമായി മിസ്സിസ്. ഇട്ടിയെര എല്ലാം ത്യജിച്ച് എറണാകുളത്തു നിന്നും ഇവിടെ എത്തി ലേഡീസ് സൂപ്രണ്ടായി ചുമതലയേറ്റു. അങ്ങനെ ഈ വനിതകളുടെ പ്രാർത്ഥനയുടെ ഫലമായി 1910 ഫെബ്രുവരി രണ്ടാം തീയതി 32 കുട്ടികളോട് കൂടി ഈ സ്കൂൾ ആരംഭിച്ചു.മിസ്സിസ് വാർഡ് ഫസ്റ്റ്എയ്ഡ്, ഡൊമസ്റ്റിക് സയൻസ്, ഹൈജീൻ, ഇവ പഠിപ്പിച്ചു. മേട്രൺ  ആയി 17 വയസ്സുള്ള 'ചേച്ച' എന്ന വിധവ വന്ന്  പ്രവർത്തിച്ചു. അന്ന് ആരാധനയ്ക്കായി ഇരുവള്ളിപ്ര  പള്ളിയിലാണ് കുട്ടികളെ കൊണ്ടു പോയിരുന്നത്. 1925- മിസ്സിസ്  നിക്കോൾസന്റെ ഓർമ്മയ്ക്കായി ചാപ്പൽ ഇവിടെതന്നെ നിർമ്മിച്ചു. തുടർന്ന് രണ്ട് വനിതകൾ കൂടി വന്നു( Miss. Stern, Miss. Vinny ).  

Miss. Stern H. M അയി അതിനു ശേഷം T. K Kuruvila സാറായിരുന്നു H.M. 1920- ൽ മിസ്സിസ് നിക്കോൾസൺ മരിച്ചു. അവരുടെ മരണശേഷം 1925 മുതൽ മർത്തോമ്മ മാനേജിംഗ് ബോർഡിനെ ഏൽപ്പിച്ചു. മിസ്സിസ് വാർഡ് 1925 മുതൽ 1960 വരെ മാനേജറായി 1960-ൽ മിസ്സിസ് വാർഡും വിന്നിയും റിട്ടയർ ആയി നീലഗിരിയിലേക്ക് പോയി. മിസ്സിസ് വിന്നി 1997 ൽ 97 ആമത്തെ വയസ്സിൽ മരിച്ചു. പിന്നീട് മിസ്സിസ് വാർഡും മരിച്ചു.

"നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർസെക്കൻണ്ടറി സ്കൂൾ തിരുവല്ല" എന്ന ഉപയോക്താവിന്റെ താളിലേക്ക് മടങ്ങുക.