ഈസ്റ്റ് പാട്യം എൽ പി എസ്/അക്ഷരവൃക്ഷം/ പരിസരവും മനുഷ്യനും
പരിസരവും മനുഷ്യനും
ശാസ്ത്രത്തിൻ്റെ മുന്നോട്ടുള്ള കുതിപ്പ് നമ്മുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തി. മനുഷ്യരുടെ ജോലി ഭാരം കുറയ്ക്കാൻ പുതിയ സംവിധാനങ്ങൾ, നൂതനമായ വാർത്താവിനിമയ ഉപാധികൾ ഇവയെല്ലാം മനുഷ്യജീവിതരീതി മാറ്റിമറിച്ചിരിക്കുന്നു. വികസനത്തിനായുള്ള വ്യഗ്രതയിൽ തന്നെ ചുറ്റുപാട് നശിക്കുന്നതും ജീവവായു മലിനമാകുന്നതും അതുമൂലം ജീവൻ്റെ നിലനിൽപ്പ് അപകടത്തിലാകുന്നത് അവൻ അറിയുന്നില്ല. പരിസ്ഥിതിയുടെ സ്വാഭാവികതയ്ക്ക് മാറ്റം സംഭവിക്കുന്നതാണല്ലോ മലിനീകരണം ജനസംഖ്യാ വർധനവും നഗരവൽക്കരണവും പ്ലാസ്റ്റിക് മാലിന്യങ്ങളും നമ്മുടെ പരിസരം മലിനമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു .വയലുകൾ നികത്തുകയും ജലാശയങ്ങളിൽ പലവിധ മാലിന്യങ്ങൾ നിക്ഷേപിച്ചും മരങ്ങൾ മുറിച്ചുമാറ്റിയും നമ്മൾ പ്രകൃതിയുടെ സ്വാഭാവികതയിൽ മാറ്റം വരുത്തുകയാണ്. പ്രകൃതിയിലെ മാറ്റം നമുടെ ജീവിതത്തിന് ഭീഷണി തന്നെയാണ്. ഇല്ലാതാവുന്ന പച്ചപ്പിനെയും തകിടം മറിയുന്ന ആവാസ വ്യവസ്ഥയും തിരിച്ചുപിടിക്കാൻ നാം ഓരോരുത്തരും ഇറങ്ങിത്തിരിയേണ്ട കാലം അതിക്രമിക്കുകയാണ്.ഇപ്പോഴുള്ള ഭൂമിയുടെ സംരക്ഷണം നമ്മളിലൂടെ നൻമകളിലൂടെ സാധ്യമാകണം
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |