ഈസ്റ്റ് പാട്യം എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണയും ശുചിത്വവും
കൊറോണയും ശു ചിത്വവും
ലോകത്ത് കോവിഡ് 19 എന്ന രോഗം അതിന്റെ ഏറ്റവും ഭീകരമായ ഒരു അവസ്ഥയിൽ കൂടി ആണ് കടന്നു പോകുന്നത്. നമ്മൾ വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ്. ചൈനയിലെ വുഹാൻ സിറ്റിയിലാണ് ആദ്യമായ് കൊറോണ വൈറസ് രൂപം കൊണ്ടത് . അമേരിക്ക, ഇറ്റലി, ചൈന തുടങ്ങിയ വമ്പൻ രാജ്യങ്ങളിൽ ഇന്ത്യയിലേക്കാൾ പത്തു ഇരട്ടി ആളുകൾ മരണപെട്ടു. ലോകത്ത് ഇതിനോടകം തന്നെ രണ്ട് ലക്ഷം ആളുകൾ ഈ മഹാ രോഗം കാരണം മരണപെട്ടു. സാമൂഹിക അകലം പാലിക്കുക, വ്യക്തി ശുചിത്വo പാലിക്കുക എന്നുള്ളതാണ് ഓരോ പൗരന്റെയും കടമയും ഉത്തരവാദിത്വവും. പഴമ യുടെ നന്മകൾ തിരിച്ചു വരുന്ന ഒരു കാഴ്ച ആണ് നമുക്ക് ചുറ്റും കാണുന്നത്. കിണ്ടിയിൽ വെള്ളം വച്ചു കാല് കൈ കഴുകി അകത്തേക്ക് കയറുന്ന ആ കാലം തിരിച്ചു വന്നിരിക്കുന്നു. സോപ്പ് അല്ലെങ്കിൽ സാനിറ്റിസിർ ഉപയോഗിച്ച് കൈകൾ നന്നായി കഴുകുന്ന ശീലം നമ്മൾ ഇതിനോടകം പഠിച്ചു കഴിഞ്ഞിരിക്കുന്നു. കൈ കഴുകാതെ ഭക്ഷണം കഴിച്ച നമ്മുടെ ആ കാലം ഇപ്പോൾ നമ്മൾ മറന്നു. തുപ്പല്ലേ തോറ്റു പോകും എന്ന പുതിയ ഒരു പാഠം ആണ് ഇനി നമ്മുക്ക് മുൻപിൽ ഉള്ളത്. മാസ്ക് ധരിച്ചു കൊണ്ടും ഗവണ്മെന്റ് ന്റെ നിർദേശം അനുസരിച്ചു കൊണ്ടും നല്ലൊരു നാളേക്ക് വേണ്ടി നമ്മുക്ക് കൈ കോർക്കാം.. മഴ കാലത്തിനു മുൻപ് വീടും പരിസരവും വൃത്തി ആകുന്ന കാര്യവും നമ്മുക്ക് ഓർമയിൽ വെക്കാം.. നമ്മൾ അതിജീവിക്കും.. പാലിക്കാം, സുരക്ഷിത അകലം സാമൂഹിക ഒരുമ.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |