വന്ദനം വന്ദനം വന്ദനം
ഭിഷഗ്വരൻമാരെ നിങ്ങൾക്കു വന്ദനം
മഹാമാരിയെ നിവാരണം നടത്തും
ഭിഷഗ്വരൻമാരെ നിങ്ങൾക്കു വന്ദനം
ശ്വേത വസ്ത്രം ധരിച്ച് ശുചിത്വം
ജനനന്മയ്ക്കായി നൽകും
ഭിഷഗ്വരൻമാരെ നിങ്ങൾക്കു വന്ദനം
തന്ന മന ധനയ്ക്കുമേൽ
മനുഷ്യത്വം ഏവ വലുത് എന്ന് ഓതും
നിൻ കർമ്മ പദത്തിനു വന്ദനം
വെള്ള വസ്ത്രത്തിനുള്ളിൽ ദിവ്യ
മാലാഖമാരായ ശുശ്രൂഷകരെ
നിങ്ങൾക്കു വന്ദനം
അഖിലചരാചരങ്ങൾക്കു മീതേ
പാരിൻശ്രേഷ്ഠരായശുശ്രൂഷകരെ
നിങ്ങൾക്കു വന്ദനം
കഠിനമായ കർമ്മത്തെ പട്ടു
മെത്ത ആയി കരുതുന്ന
ദിവ്യ ശുശ്രൂഷകരെ നിങ്ങൾക്കു വന്ദനം
അഴുക്കുചാലിനെ വിമലയാക്കുന്ന
പരിചാരകരേ നിങ്ങൾക്കു വന്ദനം
നന്ദി,.. നന്ദി... നന്ദി...
മാനവകുലത്തിലെ ശ്രേഷ്ഠരേ
നിങ്ങൾക്കു നന്ദി.....