രാവിലെയുള്ളൊരു ബഹളം കേട്ടു
ചാടിയെണിറ്റു തൻ ഷോട്ടുകൾ തുടങ്ങി
വാരിവലിച്ചൊരു കുളിയും ജപവും
പിന്നെ തന്നുടെ വേഷം മാറൽ
വേഷം കണ്ടാൽ ശ്വാസം നിൽക്കും
ആകെ ചറപറാ കീറൽ മാത്രം
മുടിയോ കണ്ടാൽ സ്തൂപം പോലെ
പിന്നോ അവനൊരു ശകടത്തിൻ മേൽ
കമഴ്ന്നുകിടന്നൊരു നൂറിൻ സ്പീഡിൽ
കോളേജ് അവനൊരു പേരിനുമാത്രം
ഇൻസ്റ്റഗ്രാമും, വാട്സാപ്പും തൻ
ഫ്രണ്ട്സിൻ അരികിൽ എത്തിച്ചവനെ
മാളുകൾ തോറും കൂട്ടരുമായി
ബർഗറും പിസയും തിന്നു നടന്നു
കാലം ആകെ മാറി മറിഞ്ഞു
കൊറോണ അവനുടെ കാലൻ ആയി
രാവിലെയുള്ളൊരു ഓട്ടം നിന്നു
ബർഗറും പിസയും ഓടി മറഞ്ഞു
ചക്കയും ചീനിയും വാഴപ്പഴവും
അവനെ ആകെ മാറ്റി മറിച്ചു
ബ്യൂട്ടിപാർലറും മേക്കപ്പ് സെറ്റും
അവനൊ ഇന്നൊരു സ്വപ്നം മാത്രം
വേഷം മാറി രൂപം മാറി
കാലം അവനിലെ കോലം മാറ്റി
-