ചൈനയിൽ നിന്നും ഇന്ത്യയിലെത്തി
കൊറോണ എന്നൊരു വൈറസ്
ഭയന്നിടേണ്ട ഒളിച്ചിടേണ്ട
ധീരതയോടെ മുന്നേറാം
നാട്ടിലിറങ്ങാതെ വീട്ടിലിരിക്കാം
ചെറുക്കാം നമുക്ക് കൊറോണ
എന്ന പേമാരിയെ
ശ്രദ്ധയോടെ ശുദ്ധയോടെ
കൈകൾ കഴുകീടാം
തുമ്മിയാലോ തൂവാല വേണം
ഒത്തുചേരലുകളില്ലാതെ അകന്ന് നിൽക്കാം
വീട്ടിലിരിക്കാം ജാഗ്രതയോടെ
അച്ഛനുമമ്മയും ചേട്ടനുമൊത്ത്
സുരക്ഷിതരാവാം പോരാടാം