ജീവിതമെന്ന നൗകയിൽ
തുളഞ്ഞുകയറിയ അതിസൂക്ഷ്മകണമേ
കാർന്നു തിന്നു നീ ഈ ഉലകമിന്ന്
ശ്വാസനിശ്വാസമിന്നേവർക്കും ദുഷ്കരം
നീ മതമേത് ലിംഗഭേതമേതെന്ന് ഓർക്കാതെ
ധനികനോ ദരിദ്രനോ എന്നോർക്കാതെ
സർവ്വലോക വ്യാപിയായി നീ
ഇലകൾ കൊഴിഞ്ഞുകൊഴിഞ്ഞൊരാ
മരമിന്ന് ഞെട്ടെറ്റുവീഴാതെ കാക്കണേ ഈശ്വരാ...
നിന്നെതുരത്തുവാൻ കഠിനമാവൃത്തികൾ ചെയ്യുന്ന
മനുജരെ കാത്തിടേണേ ഈശ്വരാ...
ഈശ്വരാ കൈതൊഴാം കാത്തരുളീടണേ.