ഒരേ മനസ്സായി ഒന്നിച്ചു നിന്നു
അതിജീവിച്ചു പ്രളയത്തെ
പടുത്തുയർത്തി പുതിയൊരു നാടിനെ
അതിജീവിച്ചു പ്രളയത്തെ
ഉടനടിയെത്തി കോ വിഡ് 19
എന്നൊരു ഭീകരൻ
നമ്മുടെ മുന്നിൽ .
അകറ്റി നിർത്താം നമുക്കീ രോഗം.
കൈ കഴുകീടാം നാളെയ്ക്കായി.
നമ്മെ നയിക്കും ജനനായകൻമാർ
നമുക്ക് കരുത്തായ് കൂടെയുണ്ട്.
പിടിച്ചുകെട്ടാം ജാഗ്രതയോടെ,
കോവിഡ് എന്ന ഭീകരനെ