സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾ ഈ സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. ലോവർ പ്രൈമറി വിഭാഗത്തിൻറെ പ്രഥമാധ്യാപികയായി ശ്രീമതി സീനമോൾ സേവനം അനുഷ്ഠിക്കുന്നു. അപ്പർ പ്രൈമറി ഹൈസ്ക്കൂൾ വിഭാഗങ്ങൾ പ്രഥമാധ്യാപിക ശ്രീമതി അച്ചാമ്മ വർഗീസിൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. അതോടൊപ്പം ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പലായ സി പി ദാസ് നയിക്കുന്നു. എൽ പി വിഭാഗത്തിൽ 73 വിദ്യാർഥികൾ അധ്യയനം ചെയ്യുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 322 വിദ്യാർഥികളും ഹയർസെക്കൻഡറി വിഭാഗത്തിൽ 720 കുട്ടികളും പഠിച്ചു വരുന്നു.

ഹൈസ്കൂൾ വിഭാഗത്തിൽ 5 മുതൽ 10 വരെ ക്ലാസുകളിൽ ആയി നിലവിൽ 11 ഡിവിഷനുകൾ പ്രവർത്തിക്കാൻ അവശ്യമായ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഹൈസ്കൂൾ ക്ലാസുകളിൽ 3 എണ്ണം ഹൈടെക് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താവുന്ന സൗകര്യം ഉള്ളവയാണ്. അടുത്ത 3 മുറികളിൽ അധികം വൈകാതെ ഈ സൗകര്യം നിലവിൽ വരും.

സ്കൂൾ ലൈബ്രറിയിൽ 10000 ൽ അധികം പുസ്തകങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. അതുകൂടാതെ സയൻസ്, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര ലബോറട്ടറികൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങളും പ്രവർത്തിക്കുന്നു.

കുട്ടികൾക്ക് കായികപരിശീലനത്തിനു ഏറ്റവും അനുയോജ്യമായ മൈതാനം സ്കൂളിനു സ്വന്തമായുണ്ട്. ഇവിടെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം