ഒരിടവേളതേടി ഞാനെത്തീ യെ൯ നാട്ടിൽ
ശലഭം പൂന്തേനിനായ് അലയുന്നപോലെ..
തേടി ഞാ൯ പച്ചപുതപ്പാൽ പുതച്ചെൻ ഭൂമിയെ...
കാണുവതില്ലെവിടെയും ഒരു ചെറു ചെടിപോലും
പച്ച നിറത്താൽ പൊന്നണിഞ്ഞയെൻ ജനനിയുമെവിടെ..
എൻ കുസൃതികൾക്ക് മൂകസാക്ഷിയാം മരങ്ങളുമിന്നെവിടെ.
അതിൽ കൂടുകൂട്ടും വിരുന്നുകാരുമെവിടെ.
കുഞ്ഞ൯ മീനുകൾ ഉൂളിയിട്ടം മൂളിപ്പാട്ടുകൾ പാടിയും
തെന്നി രസിച്ചിരുന്നപുഴയും കായലുകളുമെവിടെ...
തലയാട്ടിയെന്നെ വിളിച്ചിരുന്ന, എന്നോടൊപ്പം-
കളിച്ചിരുന്ന നെൽപാടങ്ങളുമെവിടെ..
എന്നെ വരവേൽക്കാനായ് കാത്തുനിൽക്കും
മുല്ലയും ,ചെത്തിയും ,കൊന്നയും,ഒരോർമ്മ മാത്രം.
കൂട്ടരേ കൈപിടിച്ചീടാം,നല്ലൊരു നാളെയെ -
വരവേൽക്കുവാനായ്...
നട്ടീടാം നാം ഓരോരുത്തരും
ഒരു ചെടിയെൻകിലുമീ ചെറു ജീവിതത്തിൽ.
പുതക്കാം നമുക്കൊരു പച്ചപുതപ്പിനാൽ
പുതപ്പിക്കാം നമ്മുടെ ഭൂമിയാം ദേവിയേ.......