"എറണാകുളം ഇടപ്പള്ളി കുനമ്മാവ് റൂട്ടിൽ നാഷണൽ ഹൈവേ 17 ൽ ചേരാനല്ലൂർ പടിഞ്ഞാറു ഭാഗത്ത് വരാപ്പുഴയിൽ നിന്നും  മൂന്ന് കിലോമീറ്റർ ഇപ്പുറം  പടിഞ്ഞാറു ഭാഗം ചേർന്നാണ് പ്രകൃതി രമണീയമായ തുണ്ടത്തും കടവ് എന്ന ഗ്രാമം . 1856-ൽ മഹാ മിഷനറിയായ റവ.ഡോ. ബർണ ഡിൻ  ബച്ചി നെല്ലിയുടെ പള്ളിയോടൊപ്പം പള്ളിക്കൂടം എന്ന ആശയത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണ് ഇൻഫന്റ് ജീസസ് എന്ന വിദ്യാലയത്തിന്റെ ആശയം. 1902 വരാപ്പുഴ കർമ്മലീത്താ മിഷനറിയായ ഫാ. പോളികാർപ്പ് ഒ.സി.ഡിയുടെ നേതൃത്വത്തിൽ തുണ്ടത്തും കടവ് ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു.  തുടർന്ന് 'പള്ളിക്കൊപ്പം 'പള്ളിക്കൂടം മെന്ന' ബച്ചി നെല്ലിയൻ ആശയത്തിന്റെ സാഫല്യമെന്നോണം 1919 ൽ തുണ്ടത്തുംകടവ് ഇൻഫന്റ് ജീസസ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. തുടക്കത്തിൽ1,2 ക്ലാസുകൾ ഒരുമിച്ചായിരുന്നു. 1920 ൽ ആദ്യമായി ക്ലാസ് രജിസ്റ്റർ എഴുതിത്തുടങ്ങി. 1924 ൽ മൂന്നാം ക്ലാസ് കൂടി ആരംഭിച്ചു. 1925-28 കാലത്ത് രണ്ട് ക്ലാസ് മുറികൂടി കൂട്ടി ആരംഭിക്കുകയുണ്ടായി. ശ്രീ. ഗോവിന്ദപ്പിള്ള സാർ ആയിരുന്നു ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രധാനാധ്യാപകൻ. 1941 - ൽ തുണ്ടത്തുംകടവ് ഇൻഫന്റ് ജീസസ് എൽ.പി.സ്കൂളിന്റെ  ഉത്തരവാദിത്വം വരാപ്പുഴ കർമ്മലീത്താ മിഷനറിമാരിൽ നിന്നും  റ്റി.ഒ.സി. ഡി സന്യാസിനീ സമൂഹത്തിന്റെ മേൽനോട്ടത്തിലായി. ഇപ്പോൾ നിലവിലുള്ള വിദ്യാലയത്തിന്റെ പണി പൂർത്തിയായത് 2009-ൽ ആയിരുന്നു. അർപ്പിത ചേതസ്സുകളായ സിസ്റ്റേഴ്സിന്റെയും, പരിശ്രമശാലികളായ അധ്യാപകരുടെയും അധ്വാനശീലരായ കുട്ടികളുടെയും സംഘടിത  പരിശ്രമഫലമായി ഈ വിദ്യാലയം നേട്ടങ്ങളിൽ നിന്ന് നേട്ടങ്ങളിലേക്ക് ഉയർന്നു കൊണ്ടിരിക്കുന്നു."

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം