ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/പഴമതൻ പുതുമ

പഴമതൻ പുതുമ

ആദ്യമായ്  ഭൂമിയിൽ 
കാൽവച്ച   നാളുകൾ, 
നന്മതൻ  വിശുദ്ധിയെ
കാഴ്ച്ചവച്ചീടുന്നു.
മായുന്ന  ലോകവും
മറയുന്ന  കാഴ്ച്ചയും
കീറിക്കടന്നു  നാം
ദൂരേക്കു  പായുന്നു.
നന്മതൻ  കരങ്ങളിൽ
നിന്നു   വിട്ടകന്നു
തിന്മതൻ  മടിത്തട്ടിലേക്കു
നാം  പായുന്നു.
പഴമതൻ  നന്മയെ 
വിട്ടകന്നു  നാം
പുതുമതൻ സ്വാർത്ഥത
തേടിയകലുന്നു.
പഴമതൻ  പുതുമയെ 
'  കാക്കും  പുതു
തലമുറയായ്  
'വളരേണം  നാം''''.

ലക്ഷ്മി ദിലീപ്
10 A ഇൻഫന്റ് ജീസസ് ഹൈസ്കൂൾ,വടയാർ,വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത