ഇരിണാവ് യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ് പടരുന്ന കാലമാണിത്
കൊറോണ വൈറസ് പടരുന്ന കാലമാണിത്
ചൈനയിലെ ഗുഹൻ എന്ന് സ്ഥലത്തിലെ ചെമ്മീൻ കച്ചവടക്കാരി കാണ് ആദ്യം കൊറോണ രോഗബാധ ഉണ്ടായത്. ലോകത്ത് ആദ്യം കൊറോണ സ്ഥിരീകരിച്ച വർഷം ഡിസംബർ 1, 2019 നാണ് .പിന്നെ പല പല രാജ്യങ്ങളിലും ഈ കൊറോണ രോഗബാധ ഉണ്ടായി .പിന്നെ ജനുവരി 30ന് ഇന്ത്യയിലും ഈ രോഗം ബാധിച്ചു ലോക ആരോഗ്യ സംഘടന ഈ കൊറോണ ബാധയെ മഹാമാരി എന്ന് വിശേഷിപ്പിച്ചു .ഇന്ത്യയിൽ കേരള സംസ്ഥാനത്താണ് കൊറോണ ആദ്യമായി റിപ്പോർട്ട് ചെയ്തത്.മാർച്ച് 22ന് ജനതാ കർഫ്യൂ, മാർച്ച് 24ന് പ്രധാനമന്ത്രി നരേന്ദ്രമോഡി 21 ദിവസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു .ലോക്ക് ഡോൺ എന്ന് പറഞ്ഞാൽ ജനങ്ങൾ ആരും തന്നെ പുറത്തിറങ്ങാൻ പാടില്ല. അത്യാവശ്യസാധനം വാങ്ങാൻ കടകളിലേക്കും മെഡിക്കൽ ഷോപ്പിലേക്കും പോകാം. പുറത്ത് പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം .പനി ,ചുമ, ജലദോഷം , ശ്വാസതടസ്സം, കഫക്കെട്ട് എന്നിവയാണ് കൊറോണയുടെ ലക്ഷണങ്ങൾ .എല്ലാവരും ഒരു മീറ്റർ അകലം പാലിക്കേണ്ടതാണ്. രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണിവരെയാണ് കടകൾ തുറക്കുക. കുടുംബശ്രീ ക്കാർ സമൂഹ അടുക്കള ഉണ്ടാക്കുകയാണ്. കൊറോണയെ ഇല്ലാതാക്കാനായി വീടും പരിസരവും വൃത്തിയാക്കണം. വിദേശത്തുനിന്ന് വരുന്നവർ 14 ദിവസത്തേക്ക് നിരീക്ഷണത്തിൽ കഴിയണം. അതിപ്പോൾ 24 ദിവസത്തേക്ക് ആയി കൂട്ടിയിട്ടുണ്ട്. കൊറോണ മരുന്ന് എന്ന പേരിൽ ഇപ്പോൾ വിപണി വിപണിയിലിറങ്ങുന്ന മരുന്നിന്റെ പേര് എച്ച് സി ക്യു ആർ എസ് ഹൈഡ്രോ ക്ലോറോക്വിൻ ആണ്.കൊറോണ രോഗബാധ ഇല്ലാത്തവർ ഇത് കഴിച്ചാൽ മരണത്തിന് സാധ്യതയുണ്ട്. പ്രതിരോധിക്കുക പ്രതിരോധമാണ് ഏറ്റവും വലിയ ആയുധം.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |