ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/കരുതലിന്റെ കൈകൾ
കരുതലിന്റെ കൈകൾ പ്രളയത്തിൽ മത്സ്യ തൊഴിലാളികൾ എങ്കിൽ കോവിഡ് മഹാമാരിയിൽ ആരോഗ്യ പ്രവർത്തകർ കോറോണയുടെ സാമൂഹ്യവ്യാപനത്തിൽ നിന്നും കേരളത്തെ സംരക്ഷിച്ചു നിർത്തുന്നു.വളരെ മാതൃകാപരമായ രീതിയിലാണ് ഈ കൊച്ചു കേരളം കോവിഡിനെ പ്രതിരോധിച്ചു നിർത്തുന്നത്, ഡോക്ടർമാർ, നഴ്സുമാർ, പോലീസ്, ഫയർ ഫോഴ്സ്, തുടങ്ങിയവർ എല്ലാം തന്നെ സ്ത്യുത്യർഹമായ സേവനം ആണ് നൽകുന്നത്. ഒപ്പം തന്നെ ആരോഗ്യ മേഖലയിൽ നിശബ്ദമായി അഹോരാത്രം പ്രവർത്തിക്കുന്ന ആർമി, 4500 ഓളം ഹെൽത്ത് നഴ്സുമാരും ഉണ്ട് ഇവിടെ. കേരളത്തിൽ ആരോഗ്യ വകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും ഫീൽഡ് പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമാണ് ഹെൽത്ത് ഇൻസ്പെക്ടർമാരും നഴ്സുമാരും നൽകുന്നത്. കോവിഡ് എന്ന മഹാമാരിയെ തടുത്തുനിർത്താൻ ഇവർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ക്വാറന്റൈനിലുള്ള ഒന്നര ലക്ഷത്തോളം ആളുകളെ ദിനംപ്രതി ബന്ധപ്പെടുകയും, സ്നേഹത്തോടെ ഉപദേശം നൽകുകയും ചെയ്യുന്നു അനുസരിക്കാത്തവരെ പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരം നടപടി എടുക്കുകയും ചെയ്തുവരുന്നു. ക്വാറന്റൈനിൽ ഉള്ളവരോട് രോഗ ലക്ഷണങ്ങൾ ഉണ്ടോ എന്ന് ചോദിച്ചറിയുകയും, ലക്ഷണം ഉള്ളവരെ സുരക്ഷിതമായി പരിശോധന സ്ഥലങ്ങളിൽ എത്തിക്കുകയും ചെയുന്നു. ദൈനം ദിന ജീവിതത്തിൽ ഭക്ഷണം, മരുന്ന് മുടക്കം വരാതെ എത്തിക്കുന്നതിനുമുള്ള സജ്ജീകരണം ഏർപ്പെടുത്തുകയും ചെയ്തുവരുന്നു.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |