എന്റെ നാടിന്റെ നന്മകൾ-
ഇരുളിൽ പോയി മറഞ്ഞു
അതിജീവിക്കാം നമ്മുക്ക്
ഒന്നായി ഒരു നല്ല നാളേക്കായി
ഇനിയുമിതാ പുതിയ പുലരിക്കായ് കാത്തിരിക്കാം
ഭുമിയിലെ ചിറകുകളുള്ള-
പരിപാലനത്തിന്റെ മാലാഖമാർക്കൊപ്പം
ഉണ്ണാതെ, ഉറങ്ങാതെ, ആരോരു-
മില്ലാത്തവർക്കു കാവലിരുന്നവർ
ശുചിത്വമുള്ള പക്ഷിയായ്
നമുക്ക്, പാറി പറന്നിടാം
പച്ചപുതച്ചൊരാ ഗ്രാമ ഭംഗിയും
പോയ് മറഞ്ഞതും,
തൊടിയിലെ കാട്ടുപൂവിന്റെ
സുഗന്ധം മറഞ്ഞതും,
തൊടിയിലെ കാട്ടുപൂവിന്റെ വിഷ-
ഗന്ധം പടർന്നതും നാം അറിഞ്ഞില്ല
പിന്നെയും വന്നു ചേർന്നു
ദുരന്തങ്ങൾ പേമാരിയായ്
ലോക നാശമായ്
നാളെയുടെ പുതിയ പുലരിക്കായ് പുതിയ
പ്രതീക്ഷ തൻ അതിജീവനത്തിന്റെ
തുടക്കത്തിനായ് കാത്തിരിക്കാം
നമുക്കൊന്നായി, വീണ്ടുമൊരു നല്ല നാളേക്കായി.