ആർ സി എൽ പി എസ് കള്ളിയിൽ/അക്ഷരവൃക്ഷം/അമ്മയായ കേരളം

അമ്മയായ കേരളം

കേരളമേ നിന്റെ മക്കളായതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു കൃഷ്ണമണിക്കുള്ളിൽ കണ്ണിമയ്ക്കാതെ നീ കാത്തിടുന്നു നിന്റെ
മാതൃത്വത്തിന്റെ മണമറിയുന്നു ഞങ്ങൾ കുളിരണിയുന്നു
കേര വൃക്ഷ ലതാദികളും വയലും നെൽ കതിരും പാടവും മണ്ണും ജലവും നീ ഞങ്ങൾക്കായി തന്നു അതിൽ ഞങ്ങൾ
വാസം ചെയ്തു
കേരളമേ കൊറൊണയാ കുന്ന വൻ ദുരന്തം നിന്റെ മക്കളെ കാർന്നു
തിന്നാന്നൊരുങ്ങുമ്പോൾ നിന്റെ മണ്ണിൽ നിന്നും നീ നൽകിയ ഭക്ഷണം ഞങ്ങൾക്ക് പ്രതിരോധ ശക്തിയായി
കൊറൊണ
ബാധിതരെയെല്ലാം
സുഖമാക്കിയതും നിന്റെ മാലാഖമാർ

വൻ രാജ്യങ്ങൾ
പ്രശംസിക്കുമ്പോൾ ആനന്ദ കണ്ണീർ ഒഴുകുന്നു
അമ്മയോടൊപ്പം മറ്റുള്ള രാജ്യങ്ങൾക്കും രക്ഷ ഏകീടണേ ജഗദീശാ
 

അനഘ എം.എസ്
4 A ആർ സി എൽ പി എസ് കള്ളിയിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത