കൊറോണ തൻ ഭീതിയിൽ ലോകമാകെ-
വിറങ്ങലിച്ചീടുന്ന കാലമായി.
ഒരാളും ഈ നാട്ടിലിറങ്ങി ടാതെ-
നീതാന്തമാം ജാഗ്രത കാട്ടിടുന്നു.
നടന്നതിൽ ഉത്സവാഘോഷം ഒന്നും.
വെടിഞ്ഞു നാം സൗഹൃദ സംഗമങ്ങൾ.
ഒരാൾക്ക് മറ്റൊരാൾ-
തുണ എന്ന മട്ടിൽ,
കഴിഞ്ഞിടാം വീട്ടിനകത്തു നമ്മൾ.
കരങ്ങൾ സോപ്പിട്ട് ശുചികരിച്ചി-
മുറിക്കകത്തിങ്ങനെ മേവിടുമ്പോൾ,
എരിഞ്ഞടങ്ങുന്ന ദിനാന്ത സൂര്യൻ,
തരുന്നു കോവിഡ് സ്മൃതി വീണ്ടുമെന്നിൽ.
ബന്ധുക്കളില്ലാത്തൊരു താലികെട്ട്,
കർമ്മങ്ങൾ ഇല്ലാത്ത ശവപ്പറമ്പ്,
ആർഭാടം എല്ലാം വഴിമാറിടുമ്പോൾ,
ആരോ ചിരിക്കുന്നു കരഞ്ഞിടുന്നു.
ശുദ്ധീകരിക്കുന്നു പ്രപഞ്ചമെല്ലാം
ശുദ്ധീകരിക്കുന്നു മനസ്സിതെല്ലാം
'ശകടാ'സുരന്മാരുടേയാട്ടഹാസം
നിലച്ചു ഭൂമിക്കിതു ശാന്തിയായി
കാലം നടത്തുന്ന പരീക്ഷണങ്ങൾ,
കൈ കൂപ്പി വാങ്ങൂ സഹജാതരെ ! നാം
സ്മരിക്ക നാം ! ശാശ്വത സത്യമാകും
പ്രപഞ്ച ശക്തിക്കു പ്രണാമമേകു.