ഓർക്കുന്നു ഞാൻ പൊൻ കണിക്കൊന്ന- പ്പൂക്കൾ കൊണ്ടൊരുക്കിയ കളിക്കൊട്ടാരം രാജാവായ് ഞാനും തോഴരായ് എൻ കൂട്ടകാരും ഇന്നേകനായ് നിൽപ്പു ഞാൻ മുറ്റത്ത് കൊന്നപ്പൂക്കളാൽ പ്രകൃതി ഒരുക്കിയ വർണ്ണപ്പൂക്കളം ഓടിക്കളിക്കാൻ കൂട്ടുകാരില്ല അകലം പാലിച്ചീടുന്നെല്ലാവരും കരുതലോടിരിക്കാം സുരക്ഷിതരായി നല്ലോരു പ്രവേശനോത്സവം കാത്ത്......
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത