ആർ കെ യു പി സ്കൂൾ ,വളപട്ടണം/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ
ലോക്ക് ഡൗൺ
അച്ഛൻ എനിക്ക് ഫേസ്ബുക്കിൽ വന്ന ഒരു കാർട്ടൂൺ കാണിച്ചുതന്നു . അത് കണ്ടപ്പോൾ എനിക്ക് ചിത്രകാരന്റെ ആശയം പെട്ടെന്ന് മനസ്സിലായി. എനിക്ക് ചിരിവന്നു മനുഷ്യരെല്ലാം വീടിൻറെ ജനാല പിടിച്ച് റോഡിലേക്ക് നോക്കി ഇരിക്കുന്നു. റോഡിൽകൂടി വരിവരിയായി മൃഗങ്ങളും പക്ഷികളും മനുഷ്യരെ നോക്കി ചിരിച്ചുകൊണ്ട് സ്വൈര്യ വിഹാരം നടത്തുകയാണ്. ഇത് കണ്ടപ്പോൾ എനിക്ക് ഓർമ്മവന്നത് പണ്ട് കാഴ്ചബംഗ്ലാവ് കാണാൻ പോയതാണ് അന്ന് ഞങ്ങളായിരുന്നു കൂട്ടിനു പുറത്ത്. അന്ന് ഞങ്ങൾ ഓരോമൃഗങ്ങളെയും നോക്കി ചിരിച്ചു നടന്നു. കൂട്ടിലടക്കപ്പെട്ട അവരുടെ അവസ്ഥ അന്ന് എനിക്ക് മനസ്സിലായില്ല . ഇന്ന് ശരിക്കും അത് അനുഭവിച്ചറിഞ്ഞു. മനുഷ്യൻ പ്രകൃതിയേയും ജീവജാലങ്ങളെയും ഒരുപാടു ചൂഷണം ചെയ്തു. അതിൻറെ പരിണിതഫലമാവാം കൊറോണയുടെ രൂപത്തിൽ നാം ഇന്ന് അനുഭവിക്കുന്നത്. ലോകത്ത് പടർന്നു പിടിച്ചിരിക്കുന്ന കൊറോണ നമ്മെ അത് പഠിപ്പിച്ചു.ലോക്ക് ഡൗൺ അതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ശുചിത്വം പാലിക്കുക മാത്രമാണ് ഇതിന് പോംവഴി. അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണമായ വാഹനങ്ങളുടെ പുക ഇന്ന് വളരെ വളരെ കുറവാണ്. എല്ലാ ഫാക്ടറികളും വ്യവസായ സ്ഥാപനങ്ങളും നിശ്ചലം. എൻറെ പരീക്ഷയും സ്കൂൾ വാർഷികവും കൊറോണയിൽ മുങ്ങിപ്പോയി . അത് എനിക്ക് വളരെ നിരാശയുണ്ടാക്കി. ഒഴിവു സമയം ചെലവഴിക്കാനായി ഞാനും അച്ഛനും കൂടി വീട്ടുമുറ്റത്ത് ഒരു ചെറിയ പച്ചക്കറി തോട്ടം ഉണ്ടാക്കി. ഞാൻ അതിന് എന്നും വെള്ളം നനയ്ക്കും . ഒരു പുത്തൻ പുലരിയെ സ്വപ്നം കണ്ടു കഴിയുകയാണ് ഞങ്ങൾ
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |