ആർ.എം.എച്ച്.എസ്. മേലാറ്റൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

ത്തരവാദിത്തവും അച്ചടക്കവും സേവന സന്നദ്ധതയും സാമൂഹ്യപ്രതിബദ്ധതയും ഉള്ള യുവ തലമുറയെ വാർത്തെടുക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായി കേരളത്തിലെ വിദ്യാലയങ്ങളിൽ 2010 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതി.

2012 ലാണ് നമ്മുടെ വിദ്യാലയത്തിൽ പദ്ധതി ആരംഭിച്ചത്. ചിട്ടയായ പരേഡ്, കായിക  പരിശീലനങ്ങളും വിദ്യാർത്ഥികളിൽ സാമൂഹ്യപ്രതിബദ്ധത വളർത്തിയെടുക്കുന്നതിനുതകമായ വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും മറ്റ് സേവന പ്രവർത്തനങ്ങളും നടത്തി വരുന്നു.

ശുഭയാത്ര ട്രാഫിക് ബോധവൽക്കരണം, എൻ്റെ മരം എൻ്റെ സ്വപ്നം പദ്ധതി, Responsible waste management  പദ്ധതി, ലഹരിക്കെതിരെ Kerala against addiction പദ്ധതി, സമ്പൂർണ്ണ ആരോഗ്യം, നിയമ സാക്ഷരതാ പദ്ധതി തുടങ്ങിയവ നടപ്പിലാക്കി കൊണ്ടിരിക്കുന്നു.

വൃത്തിയുള്ള വെള്ളിയാർ, ശുദ്ധം സോപ്പ് നിർമ്മാണ യൂണിറ്റ്, പെൻ ബാങ്ക്, മാലിന്യമുക്തമായ എൻ്റെ വീട് നാടിൻ്റെ ഐശ്വര്യം, വിദ്യാലയത്തിൽ വിഷമില്ലാത്ത കറിവേപ്പ്  എന്നിവ നമ്മുടെ യൂണിറ്റിൻ്റെ തനതു പ്രവർത്തനങ്ങളാണ്.

എട്ടാം ക്ലാസിൽ നിന്നും എഴുത്തുപരീക്ഷയുടെ യുടെയും, കായിക പരീക്ഷയുടെയും അഭിമുഖത്തിൻ്റെയും അടിസ്ഥാനത്തിൽ മിടുക്കമായ 44 കേഡറ്റുകളെ തെരഞ്ഞെടുക്കുന്നു. പത്താം തരത്തിൽ 25 മാർക്ക് ഗ്രേസ് മാർക്കിനും ഇവർ അർഹരാണ്.

ഓണം, ക്രിസ്തുമസ്, വേനൽ അവധികളിൽ ത്രിദിന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.

പ്രധാനാധ്യാപകൻ ചെയർമാനും സ്റ്റേഷൻ ഹൗസ് ഓഫീസർ കൺവീനറുമായ  സ്കൂൾ ഉപദേശക സമിതിയുടെ നിയന്ത്രണത്തിലുള്ള യൂണിറ്റ് ഇതിനോടകം ജില്ലാ സംസ്ഥാന തലങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

2019-20 വർഷത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച SPC യൂണിറ്റുകളിലൊന്നിനുള്ള അവാർഡ് നേട്ടം വിദ്യാലയത്തിന് അഭിമാനമാകുന്നു. 2016-17 വർഷത്തെ സംസ്ഥാന വേനൽ ക്യാമ്പിൽ മികച്ച കേഡറ്റായി നമ്മുടെ യൂണിറ്റിലെ പി. സൂരജ് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഒട്ടേറെ തവണ ജില്ലാ റിപ്പബ്ലിക്ക്, സ്വാതന്ത്ര്യ ദിന പരേഡുകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. കോവിഡ് കാലത്ത് വിവിധങ്ങളായ പ്രവർത്തനങ്ങൾ ഓൺലൈനിലൂടെയും നടത്തിയിട്ടുണ്ട്.