ആർ.എം.എച്ച്.എസ്. മേലാററൂർ/അക്ഷരവൃക്ഷം/ പ്രകൃതിയും മനുഷ്യനും

പ്രകൃതിയും മനുഷ്യനും

പ്രകൃതി നമ്മുടെ മാതാവാണ്. പ്രകൃതി സംരക്ഷണം ഓരോ പൗരന്റേയും കടമയാണ്. ഇന്നത്തെ കാലഘട്ടത്തിൽ നാം അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് പരിസ്ഥിതി മലിനീകരണം. ശുദ്ധവായുവിന്റെ അളവ് പ്രകൃതിയിൽ വളരെ കുറഞ്ഞിരിക്കുന്നു. മനുഷ്യൻ മാത്രമാണ് പ്രകൃതിയെ മലിനമാക്കുന്നത്. മറ്റെല്ലാ ജീവജാലങ്ങൾക്കും പ്രകൃതിയുടെ മഹത്വമറിയാം. വ്യവസായ ശാലകളിൽ നിന്നും വാഹനങ്ങളിൽ നിന്നുമുള്ള പുകപടലങ്ങൾ പ്രകൃതിയെ കൂടുതൽ മലിനമാക്കുന്നു. നഗരപ്രദേശങ്ങളിലെ രൂക്ഷമായ മലിനീകരണം തടയാൻ ലോക രാഷ്ട്രങ്ങൾ നിരവധി പ്രതിരോധ പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും അവ പൂർണ്ണമായും നടപ്പാക്കുന്നില്ല. മണ്ണിലേക്ക് ജലമിറങ്ങുന്നത് തടയുകയും വേരുകളുടെ വളർച്ച തടസപ്പെടുത്തുകയും ചെയ്യുന്നത് പ്ലാസ്റ്റിക്കാണ്. മണ്ണിന്റെ സ്വാഭാവിക ഘടനയെ നശിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം നാം പൂർണമായും ഒഴിവാക്കണം. ജലാശയങ്ങൾ മലിനമാക്കുക വഴി മനുഷ്യർ മാത്രമല്ല സർവ്വ ചരാചരങ്ങളും ദുരിതമനുഭവിക്കുന്നു. മനുഷ്യന്റെ മാറുന്ന ജീവിതക്രമം രോഗങ്ങൾ ക്ഷണിച്ചു വരുത്തുന്നു. സമകാലിക ജീവിതത്തിൽ നാം നേരിട്ടു കൊണ്ടിരിക്കുന്ന ഒരു വലിയ വിപത്താണ് കോവിഡ് - 19 എന്ന കൊറോണ വൈറസ്.ചൈനയിലെ വുഹാനിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് പടർന്നു പിടിച്ച ഈ മഹാമാരിയെ തടയാൻ നമ്മുടെ രാജ്യം ഒറ്റക്കെട്ടായി നിലകൊളളു ന്നു. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്.ഈ അവസരത്തിലെങ്കിലും നാം നമ്മുടെ പ്രകൃതിയെ അറിയണം.പ്രകൃതിസംരക്ഷണത്തിലൂടെ നേടിയെടുക്കാൻ കഴിയുന്ന ജീവിതം നമുക്ക് ലഭിച്ച മഹത്തായ വരദാനമാണെന്ന തിരിച്ചറിവ് നേടാൻ ഓരോരുത്തർക്കും സാധിക്കട്ടെ ...

ആരതി .കെ
7 D ആർ.എം.എച്ച്.എസ്. മേലാററൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം