ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/ മഹാമാരി...
മഹാമാരി...
ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആണ് കൊറോണ വൈറസ് എന്ന മഹാമാരി . സമ്പന്ന രാജ്യങ്ങൾ ആയ അമേരിക്കയിലും , ചൈനയിലും ,ഇറ്റലിയിലും മരണ സംഖ്യ ഒരു ലക്ഷം കടന്നിരിക്കുന്നു . പ്രസ്തുത രോഗത്തിന് എതിരായ മരുന്നുകൾ കണ്ടെത്താൻ ശാസ്ത്രജ്ഞന്മാർ പരിശ്രമിക്കുന്നു , സാമ്പത്തികമായി തകർന്നിട്ടും അധികാരികൾ രോഗത്തിന്റെ പടരൽ തടയാനായി ലോകം മുഴുവനും ലോക്കഡോൺ പ്രഖ്യാപിച്ചു , പ്രസ്തുത ലോക്കഡൗണിൽ ഏറെക്കുറെ ജനങ്ങൾ സഹകരിച്ചെങ്കിലും ഭൂരിഭാഗം ആളുകളും അത് ലംഘിക്കാൻ ശ്രമിച്ചു . എല്ലാം നമ്മുടെ നന്മയ്ക് വേണ്ടിയാണെന്ന് നമ്മൾ മനസ്സിലാക്കേണ്ടതാണ് . 2018 ലെ പ്രളയത്തിനെ എങ്ങിനെ നമ്മൾ കേരളീയർ ഒരുമിച്ചുനിന്നു നേരിട്ടുവോ അതുപോലെ തന്നെ ഈ കൊറോണ വൈറസിന് എതിരെ നമ്മൾ പോരാടി എന്നുള്ളത് ഓരോ മലയാളികൾക്കും അഭിമാനനിക്കാവുന്ന കാര്യമാണ് . നിയമത്തിനു വിരുദ്ധരായ ആളുകളെ കണ്ടെത്താൻ ദ്രൂണുകളുടെ ഉപയോഗം നമ്മുടെ സാംകേതികപരമായ വളർച്ചയെ സൂചിപ്പിക്കുന്നു .ബഹുമാനപെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെയും ആരോഗ്യ പ്രവർത്തകരുടെയും പരിശ്രമങ്ങൾ ലോകമെമ്പാടും പ്രശംസ നേടിയിരിക്കുന്നു . കേരളത്തെ സംബന്ധിച്ചെടുത്തോളം ആശങ്കകൾ ഒഴിഞ്ഞു ആശ്വാസത്തിന്റെ ഘട്ടത്തിൽ നമ്മൾ എത്തി നിൽക്കുകയാണ് എങ്കിലും നമ്മുടെ പ്രവാസി സഹോദരങ്ങളുടെ കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കേണ്ടത് അനിവാര്യമാണ് . അവർ നമ്മുടെ കേരളത്തിന് തീർച്ചയായും വേണ്ടപ്പെട്ടവർ തന്നെയാണ് .സ്വന്തം മുറികളിൽ നിന്ന് പോലും ഇറങ്ങാൻ കഴിയാതെ അവർ തികച്ചും ഒറ്റപ്പെട്ടു പോയിരിക്കുന്നു . അവരെ അവരുടെ നാടുകളിലേക്ക് എത്തിക്കേണ്ടത് അതാത് രാജ്യങ്ങളുടെ ഉത്തരവാദിത്വം ആണ് . കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ആളുകൾ റോഡുകളിലേക്കു ഇറങ്ങി ട്രാഫിക് ബ്ലോക്ക് വരെ ഉണ്ടായി. നമ്മുടെ നാട്ടിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കുറഞ്ഞുവെങ്കിലും നമ്മൾ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്തർ ആണ് എന്നത് നാം മറക്കരുത് . ഈ ലോക്കഡോൺ കാലത്തു നമ്മുക്ക് നമ്മുടെ വീടും പരിസരവും വൃത്തിയാക്കി, ശുചിത്വം പാലിച്ചു , എല്ലാവരുടെയും നന്മ ഓർത്തു ലോക്കഡോൺ നിയമനകളെ അംഗീകരിക്കേണ്ടതാണ് . പരീക്ഷകൾ നിർത്തലാക്കിയത് മൂലം അലസമായി പുസ്തകങ്ങൾ തൊടാതെ ഇരിക്കാൻ ഒരിക്കലും എന്റെ സുഹൃത്തുക്കൾ ശ്രമിക്കരുത് . ഇപ്പോൾ നമ്മൾ ദൈവത്തോട് പ്രാർത്ഥിച്ചും , സുരക്ഷാ പാലിച്ചും , സർക്കാർ മുന്നോട് വയ്ക്കുന്ന നിയമങ്ങളെ അനുസരിച്ചും മുന്നേറേണ്ടതാണ് . അല്ലാതെ ഡ്രോണുകളും , ആയുധങ്ങളും എടുക്കാൻ പൊലീസുകാരെ നിർബന്ധിതർ ആക്കരുത് . മഹാനായ ബീർബൽ അക്ബർ ചക്രവർത്തിയോട് പറഞ്ഞ വാക്കുകൾ ഇവിടെ ഓർമിക്കുന്നു "ഈ നിമിഷവും കടന്നു പോകും "
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |