എൻ്റെയൊപ്പം ഒന്നിച്ചു പൊട്ടിച്ചിരിച്ചു
നടന്നെയെൻ കൂട്ടുകാരേ
ഇനിയെന്നു കാണുമെൻ കൂട്ടുകാരേ
കൈകോർത്തു ഒന്നിച്ചു നടക്കാനാകും
മാനത്തു വിരിയും മഴവില്ലു കാണാനും
തേൻ നുകരുന്നോരു വണ്ടിനേയും
പാറിപ്പറക്കുന്ന പൂ തുമ്പികളെയും
കിന്നരിച്ചെത്തുന്ന കുഞ്ഞിക്കിളികളെയും
പുഴയിലെ മീനുകൾ തുള്ളികളിക്കുന്നേ കാണാനും
തേന്മാവിൻ ചോട്ടിലു ഒന്നിച്ചു കൂടാനും
കണ്ണെൻ ചിരട്ടയിൽ മണ്ണപ്പം ചുട്ടുകളിപ്പാനും
നമ്മുക്കിനി എന്നാകും എന്നാകും കൂട്ടുകാരേ