ആയിഷ എൽ.പി.എസ് ചെടിക്കുളം/അക്ഷരവൃക്ഷം/എന്താണ് പരിസ്ഥിതി?

എന്താണ് പരിസ്ഥിതി?

കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക്. കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതിപ്രതിഭാസങ്ങൾ ഭൂമിയുടെ ഘടനയിലും സ്വഭാവത്തിലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. കരയും മഞ്ഞും മഴയും എല്ലാം ഭൂമിയെ മറ്റു ആകാശഘോളങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാക്കി.
പ്രപഞ്ചപരിണാമത്തിന്റെ ഒരു ഘട്ടത്തിൽ ജീവന്റെ ആദ്യകണം ഭൂമിയിൽ നാമ്പ് എടുത്തു. ദശലക്ഷക്കണക്കിന് വർഷങ്ങളുടെ സഞ്ചാരത്തിനൊടുവിൽ ഭൂമി ഇന്ന് കാണുന്ന ജൈവവൈവിധ്യങ്ങളുടെ കലവറയായി മാറി. ഒരു ജീവിവർഗം വർധിക്കുകയോ കുറയുകയോ ചെയ്യുന്നത് പരിസ്ഥതിയുടെ നിലനിൽപ്പിനു ഭീക്ഷണി ആണ്. പരിസ്ഥതിയിലെ ജീവജാലങ്ങൾ സഹകരിച്ചു നിന്നാൽ മാത്രമേ പരിസ്ഥതിയെ നല്ല രീതിയിൽ നിലനിർത്താൻ സാധിക്കുകയുള്ളു.പരിസ്ഥതിയുടെ നിലനിൽപ്പ് നമ്മുടെ കൈയിലാണ്.

ഫാത്തിമത്തുൽ ഫഹ്മിദ
3 ആയിഷ എൽ.പി സ്കൂൾ ചെടിക്കുളം
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം