ശുചിത്വം

2020 അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ് കോവിഡ് - 19. ലോകാരോഗ്യ സംഘടന 'മഹാമാരി' എന്ന് വിശേഷിപ്പിച്ച ഈ രോഗം ഇന്ന് ലോകത്തെ തന്നെ നിശ്ചലമാക്കി. മനുഷ്യരാശിയെ മുഴുവൻ ഭയത്തിൻ്റെ പടുകുഴിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്.

 ഈ സാഹചര്യത്തിൽ ലോകം തന്നെ ശ്രദ്ധിക്കുന്നത് വ്യക്തി ശുചിത്വത്തിലാണ്. ദശകങ്ങളായി നമ്മളെല്ലാവരും വ്യക്തി ശുചിത്വത്തെയും പരിസര ശുചിത്വത്തെയും കുറിച്ച് പറയുന്നത്.നിർത്താതെ സംസാരിക്കാറുണ്ടെങ്കിലും അതിന് നമ്മുടെ ജീവൻ്റെ വിലയുണ്ടെന്നറിയുന്നത് ഇതാദ്യമാണ്.' BRAKE THE CHAIN 'ൻ്റെ ഭാഗമായി നമ്മളെല്ലാവരും കൈ കഴുകുന്ന തിരക്കിലാണ് .ലോകത്തെ മുഴുവൻ വിറപ്പിച്ച കൊറോണ വൈറസിനെ തുരത്താൻ വ്യക്തി ശുചിത്വം മാത്രമാണ് പോംവഴിയെന്ന് മനസിലാക്കിയതിനു ശേഷം നമ്മളെല്ലാവരുടേയും ജീവിതത്തിൽ ഭക്ഷണവും വെള്ളവും വായുവും പോലെ ഒഴിച്ചുകൂടാൻ പറ്റാത്തവിധം പ്രാധാന്യമർഹിക്കുകയാണ് സോപ്പും, ഹാൻഡ് വാഷും. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം തൂവാല കൊണ്ട് മറയ്ക്കാൻ മടിക്കുന്നവർ ഇന്ന് മാസ്ക് ധരിക്കാതെ വീടിനു വെളിയിൽ ഇറങ്ങുന്നില്ല. വ്യക്തി ശുചിത്വം പാലിച്ചാൽ മാത്രമേ ഈ മഹാമാരിയെ ഭൂമിയിൽ നിന്നു തന്നെ ഒഴിവാക്കാൻ കഴിയൂ.   

     

ഏതു വിപത്ത് വന്നാലും മഹാമാരി വന്നാലും;പ്രതിരോധ മരുന്നുകളും വാക്സിനുമൊക്കെയായി പ്രതിരോധം തീർക്കുന്ന മനുഷ്യന് വെല്ലുവിളിയാണ് കോവിഡ് - 19. ഇതിനെ പ്രതിരോധിക്കാൻ ലോകാരോഗ്യസംഘടന തന്നെ വ്യക്തി ശുചിത്വം പാലിക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ്. സ്വന്തം ജീവൻ മാത്രമല്ല സമൂഹത്തിൻ്റെ സുരക്ഷകൂടി നമ്മൾ ശുചിത്വം പാലിക്കുന്നതിനെ ആശ്രയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.    

     
                                                        " ലോകാ സമസ്താ                        
                                                         സുഖിനോ ഭവന്തു "           
     

 നമുക്കു വേണ്ടാ മാത്രമല്ല സമസ്ത ലോകർക്കുംവേണ്ടി നമുക്ക് ശുചിത്വം പാലിക്കാം. ഓരോ അനുഭവങ്ങളും ഓരോ പാഠങ്ങളാണ് .കോവിഡ് നമ്മളെ ശുചിത്വം എന്ന അധ്യായം പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് അനുഭവങ്ങളും പാഠങ്ങളും മറക്കുന്ന നമ്മൾ ഇതെങ്കിലും മറന്നുപോവാതിരിക്കട്ടെ.കോവിഡ് ന് ശേഷവും നമുക്കീ ശുചിത്വ ശീലങ്ങൾ തുടരാം...

ആസിൻ സന്തോഷ്
4A ആയിത്തറ എൽ പി എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം