കൊറോണ രാജ്യം ഭരിക്കും കാലം
മാനുഷ്യരെല്ലാരും ഭീതിയിലാണെ
തിക്കും തിരക്കും ബഹളവുമില്ല
വാഹനാപകടം തീരെയില്ല
വട്ടം കൂടാനും സൊറ പറയാനും
നാട്ടിൻ പുറങ്ങളിലാരുമില്ല
കല്യാണമേളങ്ങളൊന്നുമില്ല
കഞ്ഞി കുടിച്ചാലും സാരമില്ല
നേരമില്ലെന്ന പരാതിയില്ല
ആരുമില്ലെന്നൊരു തോന്നലില്ല
എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കൊറോണ കളളൻ തളർന്ന് വീഴും
എല്ലാരുമൊന്നായി ചേർന്നു നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും