അൽ മുബാറക്ക് യു പി എസ് പള്ളിപ്പുറം/കൂടുതൽ വായിക്കുക

സ്കൂളിൽ എല്ലാ ആഴ്ചയിലും എസ് ആർ ജി മീറ്റിംഗ് കൂടുകയും സ്കൂൾ  പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്യുന്നു.

അനുദിനം ദുർബലമായി കൊണ്ടിരിക്കുന്ന പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വിദ്യാർഥികളിലൂടെ സമൂഹത്തിൽ ഒരു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജൂൺ 5 പരിസ്ഥിതി ദിനാചരണം നടത്തുകയുണ്ടായി. പ്രസംഗം,പരിസ്ഥിതി ക്വിസ്,പോസ്റ്റർ പ്രദർശനം,ചെടികൾ നട്ടു സംരക്ഷിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.

കുട്ടികളിൽ അന്യമായിക്കൊണ്ടിരിക്കുന്ന വായനാശീലം വീണ്ടെടുക്കുന്നതിന് സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വായനാവാരാചരണം നടത്തി.  പി എൻ പണിക്കർ അനുസ്മരണം, സാഹിത്യ ക്വിസ് മത്സരം, പോസ്റ്റർ  തയ്യാറാക്കൽ തുടങ്ങിയ പരിപാടികൾ നടത്തി.

ഓഗസ്റ്റ് 15 വ്യാഴാഴ്ച നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം,ബ്രിട്ടീഷ് മേധാവിത്വം ഇന്ത്യയിൽ എന്നെന്നേക്കുമായി അവസാനിപ്പിക്കുവാൻ അഹോരാത്രം പോരാടിയ ദേശീയ നേതാക്കന്മാരെ സ്മരിക്കുന്ന സുദിനം. നിറപ്പകിട്ടുള്ള പരിപാടികളോടെ രാജ്യമൊട്ടാകെ ആഘോഷിച്ചപ്പോൾ കുട്ടികൾ ദേശഭക്തിഗാനം, ക്വിസ് മത്സരം, പ്രസംഗ മത്സരം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ച് അതിൽ പങ്കാളികളായി തീർന്നു.

രാഷ്ട്രപിതാവ് മഹാത്മജിയുടെ ജന്മദിനത്തോടനുബന്ധിച്ച് സേവന സന്നദ്ധരായ വിദ്യാർത്ഥി സമൂഹത്തിന്റെ ആവിർഭാവത്തിലൂടെയുള്ള രാഷ്ട്രനിർമാണമെന്ന സന്ദേശമുയർത്തി ഗാന്ധിജിയുടെ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളിൽ നിന്നും തൊഴിലിന്റെ മഹത്വം വ്യക്തമാക്കുന്ന ഭാഗം അസംബ്ലിയിൽ വായിച്ച് കൊണ്ടാണ് ഗാന്ധിജയന്തി ദിനാചരണം ആരംഭിക്കുന്നത് സ്കൂൾ പരിസരവും, റോഡും അന്നേ ദിവസം തന്നെ ശുചീകരിക്കുകയും, ഗാന്ധിജി ചിത്രരചനാമത്സരം, ക്വിസ് മത്സരം, പോസ്റ്റർ രചന   തുടങ്ങിയ പരിപാടികളോടെ ദിനാചരണം ആഘോഷിച്ചു.

പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെ രാഷ്ട്രം സ്മരിക്കപ്പെടുന്ന ഈ സുദിനം വിദ്യാലയങ്ങളിലെമ്പാടും ആചരിക്കപ്പെടുമ്പോൾ കുട്ടികളുടെ പ്രസംഗം,ക്വിസ് മത്സരം, ശിശുദിനപതിപ്പ് നിർമാണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുകയും വിദ്യാർത്ഥികൾ സമാഹരിച്ച തണൽ മരങ്ങൾ, ഔഷധസസ്യങ്ങൾ, പച്ചക്കറി വിത്തുകൾ ഇവ തരംതിരിച്ച് വിദ്യാലയ വളപ്പിൽ നട്ടുവളർത്തുവാനും നട്ടുവളർത്തുന്നതും ഈ ദിനം പ്രയോജനപ്പെടുത്തി.

പ്രതീക്ഷാനിർഭരമായ പുതുവത്സരത്തെ വരവേൽക്കാൻ രാവിലെ അലങ്കരിച്ച ക്ലാസ് മുറികളിൽ നിന്നും അസംബ്ലിയിൽ എത്തിച്ചേർന്ന വിദ്യാർത്ഥി മനസ്സുകളെ തൊട്ടുണർത്തും വിധം ഹെഡ്മിസ്ട്രെസ് പുതുവത്സരാ ശംസകൾ നേരുകയും, സർവ്വമത പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ ആശംസകാർഡുകൾ പരസ്പരം കൈമാറുകയും തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അതോടനുബന്ധിച്ചു കേക്ക് വിതരണവും നടത്തി ആഘോഷിച്ചു.

നിരന്തര മൂല്യനിർണയവും term മൂല്യനിർണയവും നടത്തി ക്ലാസ് പിടിഎ വിളിച്ചുചേർത്ത്‌ പഠന നിലവാരത്തെ കുറിച്ച് രക്ഷിതാക്കളുമായി ചർച്ച ചെയ്യുകയും വേണ്ട നിർദ്ദേശങ്ങളും ഉപദേശങ്ങളും സ്വീകരിക്കുകയും ചെയ്യുന്നു. വിഷയവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ, പ്രസംഗ മത്സരങ്ങൾ,പതിപ്പ് നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ കൂടുതൽ അറിവുകൾ ആർജ്ജിക്കുവാൻ അവർക്ക് അവസരം നൽകുന്നു.

പത്രവായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി 'മാധ്യമം വെളിച്ചം' പദ്ധതി നടപ്പിൽ വരുത്തുന്നു. മലയാള തിളക്കം, സുരലി ഹിന്ദി,ഹലോ ഇംഗ്ലീഷ്, ശ്രദ്ധ തുടങ്ങിയ പരിശീലന പരിപാടികൾക്ക് പ്രാധാന്യം നൽകി പോരുന്നു.