അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പരിസ്ഥിതി ക്ലബ്ബ്

2022-2023 ലെ പ്രവർത്തനങ്ങൾ

പരിസ്ഥിതി ദിനം ആചരിച്ചു

ചേരാനെല്ലൂർ :'ഒരേയൊരു ഭൂമി' എന്ന  പരിസ്ഥിതി ദിന സന്ദേശത്തെ മുൻ നിർത്തി അൽഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂൾ  പരിസ്ഥിതി ദിനം ആചരിച്ചു.പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തുന്നതിനും പ്രകൃതിയോട് ഇണങ്ങി കുറ്റമറ്റ രീതിയിൽ വരുംതലമുറയെ വാർത്തെടുക്കുന്നതിനും വേണ്ടി നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്.

പരിപാടി സ്‌കൂൾ അങ്കണത്തിലെ ഉദ്യാനത്തിൽ ചെടികൾ നട്ടുകൊണ്ട് ഹെഡ്മാസ്റ്റർ പി.മുഹമ്മദ് ബഷീർ സാർ അധ്യാപകരുടെയും വിദ്യാർഥികളുടെയും സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്കൂളിലെ മുഴുവൻ SPC വിദ്യാർത്ഥികളും തൈ നട്ടു കൊണ്ട് കൂടുതൽ ഉണർവ് നൽകി വൈവിധ്യങ്ങളായ നിരവധി കാർട്ടൂണുകളും ചിത്രരചനയും മോഡലുകളും കൊണ്ട് വിദ്യാർഥികൾക്ക് ഈ പരിസ്ഥിതി ദിനത്തിൽ നവ്യാനുഭൂതി നൽകാൻ ദിനാചരണം കൊണ്ട് സാധിച്ചു.ആധുനിക കാലഘട്ടത്തിൽ നാം അധിവസിക്കുന്ന ഈ ഭൂമിയെ സംരക്ഷിക്കേണ്ടത് ജീവിവർഗത്തിൻറെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണെന്ന് കുട്ടികളോട് സംവദിച്ച ഹെഡ്മാസ്റ്റർ പി.മുഹമ്മദ് ബഷീർ പറഞ്ഞു. തുടർന്ന് നടന്ന റാലിയിൽ മുഴുവൻ SPC അംഗങ്ങളും, വിദ്യാർത്ഥികളും , അധ്യാപകരും പങ്കെടുത്തു.പ്ലക്കാർഡ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 10.B ക്ലാസിലെ കൃഷ്ണ ഉദയൻ ഒന്നാം സ്ഥാനവും 8. B ക്ലാസിലെ ആനോൺ വർഗ്ഗീസ് രണ്ടാം സ്ഥാനവും UP വിഭാഗത്തിൽ 5- A ക്ലാസിലെ അനയ് ഒന്നാം സ്ഥാനവും 6. A യിലെഅസ്ന സബീർ രണ്ടാം സ്ഥാനവും നേടി. ക്വിസ് മത്സരത്തിൽ UP വിഭാഗത്തിൽ 5. A ക്ലാസിലെ റഹ്മത് റഹീം ഒന്നാം സ്ഥാനവും ഹിബ ഫാത്തിമ രണ്ടാം സ്ഥാനവും 7.A ക്ലാസിലെ പൂജ അജിത്, സിനിയ ഫാതിമ എന്നിവർ 3-ാം സ്ഥാനവും പങ്കിട്ടു.ഹൈസ്കൂൾ വന്ഭാഗത്തിൽ XB ക്ലാസിലെ രാഹുൽ, മുഹമ്മദ് സഹൽ, മുഹമ്മദ് ഇർഫാനുൽ ഹഖ് തുടങ്ങിയവർ പങ്കിട്ടു.

 
 

2021-2022 ലെ പ്രവർത്തനങ്ങൾ

"മണ്ണിനെ തഴുകി വിണ്ണോളം ഉയരാം " -ജൂൺ 5 പരിസ്ഥിതി ദിനം

 

"മണ്ണിനെ തഴുകി വിണ്ണോളം ഉയരാം " എന്ന ആപ്തവാക്യം മുൻനിർത്തിയാണ് ഈ അധ്യയന വർഷത്തിലെ പരിസ്ഥിതിദിനാഘോഷം നടത്തിയത്. പരിസ്ഥിതി ക്ലബ്ബിന്റെയും സയൻസ്, സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഓൺലൈനിൽ പരിപാടികൾ സംഘടിപ്പിച്ചത്. ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ സാർ വിദ്യാർത്ഥികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുന്നതിന് ഉതകുന്ന രീതിയിലുള്ള വിവിധ മത്സരങ്ങൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു.വീട്ടുമുറ്റത്ത് വൃക്ഷത്തൈ നടുന്ന ചിത്രങ്ങൾ അയച്ചു തരുവാൻ കുട്ടികളോട് ആവശ്യപ്പെട്ടു.പരിസ്ഥിതിദിന പ്രസംഗ മത്സരങ്ങളും ക്വിസ് മത്സരങ്ങളും മണ്ണിനെയും മരങ്ങളെയും സംരക്ഷിക്കേണ്ട ആവശ്യകത കുട്ടികളിലേക്ക് എത്തിക്കുവാൻ സഹായകമായി .

പരിസ്ഥിതിദിന വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക || പരിസ്ഥിതിദിന ലൈവ് പരിപാടികൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹരിത സേന -ഉദ്‌ഘാടനം

 

പരിസ്ഥിതി ക്ലബ്ബിന്റെ കീഴിലുള്ള ഹരിത സേനയുടെ ഓൺലൈൻ ഉദ്ഘാടനം ഐ എസ് ആർ ഒ യിൽ നിന്ന് വിരമിച്ച വിഎസ് അബൂബക്കർ നിർവഹിച്ചു. ചടങ്ങിൽ ഹരിതസേന ക്ലബ്ബ് കോഡിനേറ്റർ സൂര്യ കേശവൻ സർ സ്വാഗതവും, ഹെഡ്മാസ്റ്റർ അധ്യക്ഷസ്ഥാനം വഹിച്ചു. തുടർന്ന് വാർഡ് മെമ്പർ, PTA പ്രതിനിധികൾ, അധ്യാപകർ എന്നിവർ ആശംസകൾ അറിയിച്ചു. സ്റ്റാഫ്‌ സെക്രട്ടറി നന്ദിയും രേഖപെടുത്തി. തുടർന്ന് വാർഡ് മെമ്പർ വൃക്ഷത്തൈ നട്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികൾക്ക് ഓൺലൈൻ ആയി മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

ഹരിത സെമിനാർ

കുട്ടികളിൽ പാരിസ്ഥിതികാവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച ഹരിതസേന ക്ലബിലെ അംഗങ്ങളുടെ സഹകരണത്തോടെ വിവിധ തരത്തിലുള്ള കൃഷിരീതികൾക്ക് തുടക്കം കുറിച്ചു. അതിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധയിനം പച്ചക്കറി തൈകളെ കുറിച്ചും അതിന്റെ കൃഷി രീതികളെക്കുറിച്ചും വളപ്രയോഗങ്ങളെ കുറിച്ചും കുട്ടികൾക്ക് ക്ലാസുകൾ നൽകി. വ്യത്യസ്ത കൃഷി രീതികളെ കുറിച്ചുള്ള ക്ലാസ്സിന് ജീവശാസ്ത്ര അധ്യാപികയും മികച്ച കർഷകയുമായ സൂസമ്മ ടീച്ചർ നേതൃത്വം നൽകി. സ്കൂൾ അങ്കണത്തിൽ സൂക്ഷ്മ ടീച്ചറുടെയും ആമിന ടീച്ചറുടെയും നേതൃത്വത്തിൽ ജൈവകൃഷി പ്രാബല്യത്തിൽ വരുത്തുകയും ചെയ്തു.

'അടുക്കളത്തോട്ടം'

 

ഹരിതസേന ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'അടുക്കളത്തോട്ടം' എന്ന ആശയത്തെ മുൻനിർത്തി ചേരാനല്ലൂരിൽ കൃഷിഭവനുമായി സഹകരിച്ച് കൃഷി ഓഫീസറുടെ നിർദ്ദേശമനുസരിച്ച് വ്യത്യസ്തമായ കൃഷിരീതികൾ ആരംഭിച്ചു.  അടുക്കളത്തോട്ടത്തിലേക്കാവശ്യമായ വളങ്ങളും പച്ചക്കറി തൈകളും ഗ്രോബാഗുകളും സംഘടിപ്പിച്ചു. വെണ്ട, വഴുതന, പയർ, ചീര, മുളക്, തക്കാളി തുടങ്ങി വിവിധയിനം പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചു. തുടർന്ന് ഹരിതസേന ക്ലബ് അംഗങ്ങളെ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും ഓരോ കാർഷികവിളകളുടെ ചുമതല നൽകി. ആ വിളകൾക്ക് ആവശ്യമായ ജൈവകീടനാശിനിയും വള പ്രയോഗങ്ങളും എങ്ങനെയെല്ലാം ആണെന്നുള്ള നിർദ്ദേശം അവർക്ക് നൽകി.പൂർണ്ണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി ചെയ്യാൻ തീരുമാനിച്ചത്. ജൈവവളം ലഭിക്കാനുള്ള  സ്രോതസ്സുകൾ കണ്ടെത്തുകയും അവ യഥാസമയം വിനിയോഗിക്കുകയും ചെയ്തു. സ്കൂളിലെ അടുക്കളയിൽ ഉപയോഗിക്കുന്ന പച്ചക്കറികളുടെ അവശിഷ്ടങ്ങൾ എങ്ങനെ ജൈവവളം ആക്കി മാറ്റാം എന്നും എങ്ങനെ ഉപയോഗിക്കാം എന്നുള്ള നിർദ്ദേശം കുട്ടികൾക്ക് നൽകി. കുട്ടികൾക്കും ഇതേ രീതി വീടുകളിൽ നടപ്പിലാക്കാൻ ഹരിതസേന ക്ലബ് മുഖേന സാധിച്ചു.

ഓണത്തിനൊരുമുറം പച്ചക്കറി

എല്ലാ വീടുകളിലും ഒരു മുറം പച്ചക്കറി എന്ന ആശയത്തെ മുൻനിർത്തി ഹരിതസേന ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ വിത്തുകൾ വിതരണം ചെയ്തു.  രണ്ടരമാസത്തെ കാത്തിരിപ്പിന് ശേഷം ഇടതൂർന്നു നിൽക്കുന്ന പച്ചക്കറി  വിളകളുമായാണ് വരവേറ്റത്. ഈ വിളകൾ സ്കൂളിലെ ഉച്ച ഭക്ഷണത്തിനായി വിനിയോഗിച്ചു.

ഹൈബ്രിഡ് കൃഷി രീതികൾ -പഠന ക്ലാസ്

കാർഷികവിളകളുടെ ജലസേചനത്തിന് ആവശ്യമായ ഡ്രിപ് ഇറിഗേഷൻ ടെക്നോളജി വളരെ ലളിതമായ രീതിയിൽ നമുക്ക് ലഭ്യമാകുന്ന വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ ഉപയോഗിക്കാം എന്ന രീതി അവരെ പറഞ്ഞു മനസ്സിലാക്കി. അതുപോലെ ഹൈബ്രിഡ് കൃഷിരീതിയെ പറ്റിയുള്ള ക്ലാസും ബഡ്ഢിങ്, ലെയറിങ് എന്നിവയെക്കുറിച്ചുള്ള ക്ലാസും കുട്ടികൾക്കു നൽകി. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ കാക്കനാട് സ്ഥിതി ചെയ്യുന്ന കാർഷിക വിത്തുല്പാദന കേന്ദ്രത്തിലേക്ക് പഠനയാത്ര സംഘടിപ്പിക്കുകയും ചെയ്തു. ഇവിടെയുള്ള കൃഷി രീതികളെ പറ്റി കുട്ടികൾ മനസ്സിലാക്കുകയും അവരുടെ സംശയങ്ങൾ നിവാരണം ചെയ്യുകയും ചെയ്തു. കുട്ടികൾക്ക് അവിടെയുള്ള കൃഷിരീതികളിൽ ഏറ്റവും രസകരമായ രീതിയായി തോന്നിയിരുന്ന ഒന്നായിരുന്നു കൂൺകൃഷി. കൂൺ കൃഷി രീതികളും അതിന്റെ സാധ്യതകളെക്കുറിച്ചും പഠന യാത്രയിലൂടെ മനസ്സിലാക്കാൻ സാധിച്ചു.