അതിജീവനം ഇത് അതിജീവനം
ഭാരത മണ്ണിൽ
പിറന്ന ഏതൊരുണ്ണിക്കും
ഇത് അതിജീവനം
ചൈനയിൽ പിറന്നൊരു
കോവിടാം വൈറസ്
മനുഷ്യ കുലത്തെ
വധിക്കും മഹാമാരിപോൽ
പടരുന്നു പടരുന്നു
ലോകജനതയെ
കാർന്നു തിന്നുന്നു
വീരൻ അവൻ വൈറസ്
നഗ്നനേത്രങ്ങളിൽ ഒളിച്ചിരിക്കുന്നവൻ
ഹസ്തദാനത്തിലും വായുവിലും
രോഗം പടർത്തി
വിലസുന്ന വിത്തിവൻ
എന്റെ കൊച്ചു
കേരളത്തിലും എത്തിയിവൻ
വിമാനം കയറി
വന്ന വിരുതനാണിവൻ
ഓഖിയും പ്രളയവും
നിപ്പായെന്ന മഹാവിപത്തിനെയും
തോൽപ്പിച്ച ജനതയെൻ കേരളം
സാമൂഹ്യ അകലം പാലിച്ചും
ആരോഗ്യ നിർദ്ദേശങ്ങൾ പാലിച്ചും
കടലും കായലും പ്രളയവും
തോൽപ്പിയ്ക്കാത്ത
ഒരേ മനസ്സോടെ
ഒരുമയോടെ മുന്നേറുന്ന
എൻ കേരളം
എത്ര മനോഹരം
കേരം തിങ്ങും നാട്ടിൽ പിറന്നതിൽ
ഇന്നും ഞാൻ അഭിമാനിക്കുന്നു