അസംപ്ഷൻ യു പി എസ് ബത്തേരി/ഉച്ചഭക്ഷണക്ലബ്
ഉച്ചഭക്ഷണക്ലബ്ബ്
2021 -2022
ജൂൺ ആദ്യ വാരത്തിൽ തിരഞ്ഞെടുക്കപ്പെട്ട 6 അംഗ ഉച്ചഭക്ഷണ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. 2പാചക തൊഴിലാളികൾ രാവിലെ 7.30ന് പ്രവർത്തനം തുടങ്ങുന്നു. ആഴ്ച യിൽ ഒരു ദിവസം പാൽ, മുട്ട വിതരണം ചെയ്യുന്നു. കോവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ചു വിതരണം നടത്താൻ ഊട്ടുപുര പ്രത്യേകം ക്രമീകരിച്ചിരുന്നു. 3 തരം കറികൾ ഉൾപ്പെടുന്ന മെനു കുട്ടികൾ ക്കു പ്രിയംകരമാണ്. വിതരണത്തിനു അധ്യാപക ഗ്രൂപ്പുകൾ സജീവമാണ്, അരി വിതരണം കൃത്യമായി നടക്കുന്നു, ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് കണക്കുകളും രേഖകളും കൃത്യമായി കൈകാര്യം ചെയ്യുന്നു. മാസത്തിൽ ഒരിക്കൽ കമ്മിറ്റി കൂടി, പി.റ്റി.എ, ഹെഡ്‍മാസ്റ്റർ എന്നിവരുടെ സാന്നിധ്യത്തിൽ കണക്കുകൾ അവതരിപ്പിച്ചു പാസ്സാക്കുന്നു, കാര്യങ്ങൾ ചർച്ച ചെയ്യുന്നു ആറംഗ കമ്മറ്റി - അബ്ദുൽ ജലീൽ ട്രീസ തോമസ് ലെനി ജോൺ ബിന്ദു അബ്രഹാം സുനിൽ അഗസ്റ്റിൻ ഐറിൻ റോസ് ചെറിയാൻ എന്നിവരാണ്.