അസംപ്ഷൻ യു പി എസ് ബത്തേരി/അക്ഷരവൃക്ഷം/കൊറോണയും മുത്തിയും

അക്ഷരമുറ്റം - കഥ

മുത്തിയും കൊറോണയും

കുട്ടികളെല്ലാം മുത്തിയുടെ വീട്ടിലേക്കോടി. ഇത്തവണ വേനലവധിക്കാലം നേരത്തെ തുടങ്ങുന്നതിനാൽ അതിന്റെ സന്തോഷവും, കൂട്ടുകാരോടും അധ്യാപകരോടും യാത്ര പറയാൻ പറ്റാത്തത്തിന്റെ വിഷമവും എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു. കുട്ടികൾ എല്ലാം നീലുമുത്തിയുടെ അടുക്കൽ വട്ടത്തിൽ ഇരുന്നു. ഇത്‌ ഈ നാട്ടിലെ പതിവു കാഴ്ചയാണ്. വൈകുന്നേരങ്ങളിൽ ആ നാട്ടിലെ മിക്ക കുട്ടികളും നീലുമുത്തിയുടെ വീട്ടിൽ കഥ കേൾക്കാൻ ഒത്തു ചേരും. കുട്ടികൾക്ക് നീലുമുത്തിയെ എന്ന പോലെ നീലുമുത്തിക്ക് കുട്ടികളെയും വലിയ കാര്യമാണ്. "അല്ല കുട്ടികളെ, നിങ്ങളുടെ മുഖത്ത് എന്താ ഇത്ര വിഷമം?". "അതു മുത്തി ഞങ്ങളുടെ സ്കൂൾ ഇന്നടച്ചു.പെട്ടന്നായോണ്ട് ഒരു വിഷമം". "ആഹാ അപ്പോ പരീക്ഷ എഴുത്തൊന്ന്വില്ലേ ചിന്നുവേ"... ചിന്നുവിനെ നോക്കി മുത്തി അത് പറഞ്ഞപ്പോൾ ചിന്നു നാണിച്ച് തല താഴ്ത്തി. ചിന്നുവിന് പരീക്ഷ എന്നാൽ പേടിയാണ്. "ആ അതു മാത്രമാണ് സന്തോഷിക്കാനുള്ള ഒരു വക മുത്തി". "അല്ല മക്കളെ ഇതെന്നാ ഇത്തവണ ഇത്ര നേരത്തെ? മാവെല്ലാം പൂത്തു കയ്ക്കുന്നതല്ലേ ഉള്ളൂ". "അത് മുത്തി ഇപ്പൊ ഒരു വൈറസ് വന്നിട്ടില്ലേ...ആ വൈറസ് നമ്മുടെ നാട്ടിലും എത്തിയിട്ടുണ്ട് എന്നാണ് പറയുന്നത്. അതുകൊണ്ട് രാജ്യത്തെ സ്കൂളുകളെല്ലാം അടച്ചിടുകയാ..പിന്നെ ലോക്ക് ഡൗണും പ്രഖ്യാപിച്ചു. ഇനി അടുത്തൊന്നും ഒരു കടയും തുറക്കില്ല". ജിത്യ പറഞ്ഞു. "അല്ല മക്കളെ അതെന്താ ഈ ലോക്ക് ഡൗണ്?" "മുത്തി അത് ഈ ലോക്ക് ഡൗണ് പ്രഖ്യാപിച്ചാൽ കടകളൊന്നും തുറക്കില്ല. അത്യാവശ്യം വേണ്ട സാധനങ്ങളുടെ കടകളെ തുറക്കൂ. അതും വൈകുന്നേരം 5 മണി വരെ. ഇനി ഈ വൈറസ് നമ്മുടെ നാട്ടിൽ നിന്നും പോകുമ്പോഴേ ഈ ലോക്ക് ഡൗണും പിൻവലിക്കൂ". ഈ തവണ മുത്തിയുടെ സംശയം തീർത്തത് അമ്മുവാണ്. "അതുമാത്രമല്ല മുത്തി, കുറച്ചു മുൻകരുതലുകളും സർക്കാർ പറഞ്ഞിട്ടുണ്ട്". "അത് എന്തൊക്കെയാ മക്കളേ?" "അത് പുറത്തേക്ക് ഇറങ്ങുമ്പോ മുഖം മൂടി കെട്ടണം, പുറത്തു പോയി വന്നതിനു ശേഷവും ഇടക്കിടെയും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം, അകലം പാലിച്ചു നടക്കുകയും നിൽക്കുകയും വേണം, കൈകൾ കൊടുക്കനോ, കെട്ടിപ്പിടിക്കാനോ പാടില്ല, ഒത്തു കൂടാൻ പാടില്ല, അത്യാവശ്യത്തിനല്ലാതെ വീടിനു പുറത്തിറങ്ങാൻ പാടില്ല എന്നിങ്ങനെ കുറെ കാര്യങ്ങൾ ഉണ്ട് മുത്തി". "ആണോ മക്കളെ? അപ്പോൾ നമ്മൾ ഇങ്ങനെ ഇരിക്കണതും, കഥ പറയണതും തെറ്റല്ലേ"? അത്ര നേരം ചിരിച്ചിരുന്ന മുഖങ്ങളിലെ ചിരിയെല്ലാം പെട്ടന്ന് മാഞ്ഞു. "അയ്യോ മക്കളെ എന്താ ഇങ്ങനെ ഇരിക്കുന്നെ? നമ്മുടെ രാജ്യവും ലോകവും എല്ലാവരും എന്തായിരുന്നു..എന്താ മക്കളെ അതിന്റെ പേര് ?" കൊറോണ വൈറസ് ചിഞ്ചു ചാടി പറഞ്ഞു. "ആ അതന്നെ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നിക്കുമ്പോൾ അവര് പറയണത് നമ്മളും കേൾക്കണ്ടേ?" ആഹാ മുത്തിക്കിപ്പോൾ കാര്യങ്ങൾ മനസിലായല്ലോ. അപ്പോൾ കഥകൾ മാത്രമല്ല ഈ കാര്യങ്ങളും മുത്തിക്കറിയാമല്ലേ. ജിത്തു തമാശ രൂപേണ അത് പറഞ്ഞപ്പോൾ മുത്തി അടക്കമുള്ളവർ എല്ലാവരും ചിരിച്ചു. പക്ഷേ മുത്തി ഇന്നെന്തായാലും വന്നില്ലേ. നാളത്തെയും മറ്റന്നാളത്തെയും ഒക്കെ കൂടി ഒരു മൂന്നാല് കഥകൾ പറഞ്ഞൂടേ. വാവ പറഞ്ഞത് എല്ലാവരും ശരിവച്ചു. എല്ലാവരും കൂടി നിർബന്ധിച്ചപ്പോൾ മുത്തിയും സമ്മതിച്ചു. അങ്ങനെ അവർ കഥ പറയാൻ ആരംഭിച്ചു. പണ്ടു പണ്ട് ഒരു രാജാവുണ്ടായിരുന്നു. ............ ............ ............ ..... .............. ........... ............ ............ ..... ......................... ............ ............ ..... .............. ....... ....... ........ ......... ................ .............. ............. ..................... ................... ....... ....... ........ ......... ................ .............. ............. ..................... .......................... ....... ........ ......... ................ .............. ............. ..................... ................... ........... ............ ............ ..... ......... ........... ............ മുത്തി ഇപ്പോൾ തന്നെ മൂന്നു കഥകൾ പറഞ്ഞില്ലേ. നേരം വളരെ വൈകി . ഇനി മക്കൾ എല്ലാവരും വീട്ടിൽ പൊയ്ക്കോ. ശരി മുത്തീ ഇനി പിന്നെ കാണാം. അയ്യോ മക്കളൊന്നു നിന്നേ മുത്തി അകത്തേക്കു പോയി, അപ്പോൾ തന്നെ തിരിച്ചു വന്നു. ഓരോ കുട്ടിയുടെയും കയ്യിൽ 10 ന്റെ ഓരോ നാണയ തുട്ടുകൾ കൊടുത്തു. മക്കളെ ഇനി വിഷുവിന് കാണാൻ പറ്റുമോ എന്നറിയില്ലല്ലോ. അതു കൊണ്ട് വിഷുക്കൈനീട്ടം നേരത്തെ തന്നേക്കാം. കുട്ടികൾക്കെല്ലാം വളരെ സന്തോഷമായി. ആ മക്കളെ ഇനി ഈ സോപ്പു കൊണ്ട് കൈകൾ നന്നായി കഴുകിക്കെ. എന്നിട്ട് പൊയ്ക്കോ. മുത്തി മറ്റേ കയ്യിലുണ്ടായിരുന്ന സോപ്പ് കൊടുത്തിട്ട് പറഞ്ഞു. കുട്ടികൾ കൈകൾ കഴുകിയതിനു ശേഷം മുത്തിയോട് യാത്ര പറഞ്ഞിറങ്ങി. ദൂരെ അവർ മറയുന്നതു വരെ മുത്തി അവർക്കു നേരെ കൈകൾ വീശി നിന്നു. ആ സമയം മുത്തിയുടെ മനസിൽ ഒരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ. ഈ മക്കളെ കൊറോണക്കാലം കഴിഞ്ഞും കാണാൻ വിധിയുണ്ടാകണേ. അവരെ കാത്തുകൊള്ളണേ. നമുക്കും പ്രാർത്ഥിക്കാം. ലോകത്തെ കാത്തുകൊള്ളണേ. അതിനായി എല്ലാവരും അകലം പാലിക്കുക. ശുചിത്വം പാലിക്കുക. നാടിനെയും നാട്ടുകാരെയും രക്ഷിക്കുക.

ഗയ വി.ആർ
7 C അസംപ്ഷൻ എ.യു.പി സ്കൂൾ ബത്തേരി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


  സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ