സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നല്ലപാഠം

മലയാള മനോരമ നേതൃത്വത്തിൽ നടത്തപ്പെടുന്ന നല്ല പാഠം ക്ലബിൻ്റെ നല്ലോരു ശാഖ ബത്തേരി അസംപ്ഷൻ എ.യു പി സ്കൂളിലും പ്രവർത്തിച്ചു വരുന്നു. കുട്ടികളിൽ പരിസ്ഥിതി സ്നേഹം, കാരുണ്യം, സഹാനുഭൂതി, സാമൂഹികാവബോധം മുതലായവ നിരവധി ഗുണങ്ങൾ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ക്ലബാണ് നല്ല പാഠം. നിരവധി പ്രവർത്തനങ്ങളാണ് ഈ ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നത്. പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ജില്ലയിൽ മൂന്നാം സ്ഥാനം നേടുവാൻ സാധിച്ചു. നിഷ ടി എബ്രാഹം, ടിൻറു മാത്യു തുടങ്ങിയ അദ്ധ്യാപക കോർഡിനേറ്റർമാരുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ചു കൊണ്ട് ക്ലബ് പ്രവർത്തനങ്ങൾ അനുസ്യൂതം മുന്നേറുന്നു.

നല്ലപാഠം A+ അവാർഡ് അസംപ്ഷൻ എയുപി സ്കൂൾ അധ്യാപക കോർ‍ഡിനേറ്റേഴ്സ് സ്വീകരിക്കുന്നു.

ശാസ്ത്രരംഗം ജില്ലാതല വിജയികൾ

ശാസ്ത്രരംഗം ജില്ലാതല വിജയികൾ

സ്കൂളിനെ പ്രതിനിധീകരിച്ച് ഹിത ഫസൽ - ജീവചരിത്രക്കുറിപ്പ് മത്സരത്തിൽ ഒന്നാം സ്ഥാനവും ആൻ തെരേസ് അലക്സ് - ശാസ്ത്രഗ്രന്ഥാസ്വാദനം രണ്ടാം സ്ഥാനവും, ഐശ്വര്യ മനോജ് - ശാസ്ത്ര ലേഖനം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

2019 - 2020

ഐ.റ്റി മേള യുപി ഓവറോൾ

2017

കുട്ടിക്കർഷക അവാർഡ് 2017 ശിഖ ലുബ്‍ന

ശിഖ ലുബ്‍ന അവാർഡ് ഏറ്റുവാങ്ങുന്നു. അദ്ധ്യാപക പ്രതിനിധികൾ സമീപം.