അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ കടക്കു പുറത്ത് കോവിഡേ

കടക്കു പുറത്ത് കോവിഡേ




കൊലയാളി കോവിഡിൻ കളികളൊന്നും
മലയാളനാട്ടിൽ വേണ്ടേ വേണ്ട.

കുറേയോണമുണ്ടവർക്ക്
എന്ത് കൊറോണ?
സോപ്പിട്ട് നിന്നെ പതപ്പിച്ച്‌ കൊന്നിടും,
ആതുര സേവനത്തിൽ മാതൃക നൽകിടും,
മണ്ണിലെ മാലാഖമാരുള്ളൊരു നാട്.
കാക്കിയിൽ കർക്കശർ കരളലിവുള്ളവർ
കാക്കുന്നു എന്റെ നല്ല നാട്.

ചങ്കുറപ്പുള്ളൊരു നേതൃത്വവും, ചങ്കുറപ്പുള്ളൊരു ടീച്ചർ അമ്മയും.
അതിജീവനത്തിന്റെ പാതയിൽ
അണപ്പൊട്ടി ഒഴുകുന്നു സ്നേഹം.

കടക്കു പുറത്ത് കോവിഡേ,
ഈ മലയാള മണ്ണിൽ നിന്ന്
കടക്കൂ പുറത്ത്‌.

 

ഷഫ്‌ന ഷിഹാബുദീൻ
4B അസംപ്ഷൻ ഹൈസ്കൂൾ പാലമ്പ്ര
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത