അഴീക്കോട് എച്ച് എസ് എസ്/അക്ഷരവൃക്ഷം/ ശുചിത്വം-ചില ഓർമ്മപെടുത്തലുകൾ

ശുചിത്വം-ചില ഓർമ്മപെടുത്തലുകൾ

പ്രാചീന കാലം മുതലെ നമ്മു‌‌ടെ പൂർവ്വികർ ശുചിത്വത്തിന്റെ കാര്യത്തിൽ വളരെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന് നമ്മു‌ടെ പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു ശുചിത്വം ഒരു സംസ്കാരമാണെന്നു തിരിച്ചറി‍‍‍ഞ്ഞവരായിരുന്നു നമ്മു‌ുടെപൂർവ്വികർ. ആരോഗ്യം പോലെ തന്നെ വ്യക്തിക്കായാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ് .മാത്രമല്ല ആരോഗ്യവ്യവസ്ഥ ശുചിത്വ വ്യവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടു കി‌ടക്കുന്നു .ആരോഗ്യ ശുചിത്വ പാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം ശക്തമായ ശുചിത്വശീല അനുവർത്തനം അല്ലെങ്കിൽ പരിഷ്കാരങ്ങൾ ആണ് ഇന്നത്തെ ആവശ്യം.

വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ വിമുക്തമാ.യിരിക്കുന്ന അവസ്ഥയാണ്ശുചിത്വം, അതു കൊണ്ട് വ്യക്തി ശുചിത്വത്തോടൊപ്പം മനുഷ്യ വിസർജ്യങ്ങളുടെയും സുരക്ഷിതമായ പരി പാലനവും ശുചിത്വം എന്നതിലുൾപെടുന്നു .വ്യക്തി ശുചിത്വം പരിസരശുചിത്വം പൊതുശുചിത്വം സാമൂഹ്യശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേർതിരിച്ചു പറയുമെങ്കിലും ഇവയെല്ലാം ചേർന്ന ആകെത്തുകയാണ് ശുചിത്വം.

ആരോഗ്യവിദ്യാഭ്യാസ മേഖലകള്ലിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തിൽ നാം എറെ പുറകിലാണെന്ന് കൺതുറന്നു നോക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ് .എന്തു കൊണ്ടിങ്ങനെ സംഭവിക്കുന്നു? എവിടെയെല്ലാം നാം ശ്രദ്ധിച്ചു നോക്കുന്നുവോ അവിടെയല്ലാം നമുക്ക് ശുചിത്വമില്ലായ്മ ദർശിക്കാവുന്നതാണ് .വീടുകൾ ഹോട്ടലുകൾ കച്ചവടസ്ഥാപനങ്ങൾ സർക്കാർ സ്ഥാപനങ്ങൾ ബസ് സ്റ്റാന്റുകൾ തുടങ്ങി മനുഷ്യൻ എവിടെയല്ലാമുണ്ടോ അവിടെയെല്ലാം ശുചിത്വമില്ലായ്മയുമുണ്ട്. നമ്മുടെ കപട സാംസ്കാരിക ബോധം ഇതൊന്നും കണ്ടില്ലെന്നു നടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അതു കൊണ്ട് ശുചിത്വമില്ലായ്മ ഒരു ഗൗരവ പ്രശ്നമായി നമുക്ക് തോന്നുന്നില്ല. പ്രശ്നമാണെന്ന് കരുതുന്നുന്നുണ്ടെങ്കിലല്ലേ പരിഹാരത്തിനു ശ്രമിക്കുകയുള്ളൂ ഇതെല്ലാം സർവ്വ സാധാരണമാണ് എന്നുള്ള നിസംഗമനോഭാവം ഏറെ അപകടകരമാണ്

ആവർത്തിച്ചു വരുന്ന പകർച്ചവ്യാധികൾ‍ നമ്മു‌ടെ ശുചിത്വമില്ലായ്മയ്ക്ക് ലഭിക്കുന്ന പ്രതിഫലമാണെന്നു നാം തിരിച്ചറിയുന്നില്ല മാലിന്യ കൂമ്പാരങ്ങളും വ‍‍ൃത്തിഹീനമായ പാതയോരങ്ങളും നമ്മെ നോുക്കി പല്ലിളിക്കുന്നു .പരിസരശുചിത്വക്കുറവ് തന്നെ എങ്ങനെ ബാധിക്കുന്നുവെന്ന് ചിന്തിക്കാനുള്ള കഴിവില്ലായ്മയാണ് ഭൂരിഭാഗം പേരുടെയും പ്രശ്നം .പകർച്ചവ്യാധികളെയും മറ്റും ഉന്മൂലനം ചെയ്യാൻ വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങളുണ്ട് അവ കൃത്യമായി പാലിച്ചാൽ ഇത്തരത്തിലുള്ള സാമൂഹിക വിപത്തുകളിൽ നിന്ന് ഒരു പരിധിവരെ നമുക്ക് രക്ഷ നേടാം

കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും കൈകൾ നന്നായി സോപ്പിട്ട് കഴുകുന്നത് വയറിളക്കരോഗങ്ങൾ,വിരകൾത്വക്ക് രോഗങ്ങൾ ,പനി,സാർസ് തുടങ്ങി കോവിഡ് വരെ ഒഴിവാക്കാം ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ മാസ്ക് ഉപയോഗിച്ചോ നിർബ്ബന്ധമായും മുഖം മറയ്കുക മറ്റുള്ളവർക്ക് രോഗം വരാതിരിക്കാനും നിശ്വാസവായുവിലെ രോഗാണുക്കളെ തടയാനും ഇത് സഹായിക്കും. പ്രസ്തുത ആരോഗ്യശീലങ്ങൾ രോഗങ്ങള്ലിൽ നിന്ന് രക്ഷ നേടാൻ നമ്മെ സഹായിക്കും. പൗരബോധവും സാമൂഹ്യബോധവും ഉള്ള ചുറ്റുപാടിൽ മാത്രമെ ശുചിത്വം സാധ്യമാകൂ .താൻ ജീവിക്കുന്ന ചുറ്റുപാട് ശുചിയാക്കേണ്‌ടത് തന്റെ കടമയാണെന്ന് ഓരോ പൗരനും തിരിച്ചറിയണം .ജീവിതനിലവാരത്തിന്റെ സൂചന കൂടിയാണ് ശുചിത്വം. ശുചിത്വമുള്ളചുറ്റുപാടിൽ ജീവിക്കുന്നവരുടെ ആരോഗ്യം മാത്രമല്ല ജീവിത ഗുണനിലവാരവും മെച്ചപ്പെടും

വർഷ
10 അഴീക്കോട് എച്ച് എസ് എസ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം