അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/വൈറസ്‌ - കവിത

വൈറസ്‌

നിപ്പയും, ഡെങ്കിയും, ഓഖിയും
വന്നു പോയ്‌
പിന്നെ നശിപ്പിനായ്‌
വന്നു കൊറോണ
വിശ്വാസമില്ലാത്ത കേരളത്തിൽ
വൈറസുകൾ കാറ്റിൽ പറപറന്നു
വേരോടെ നാമാവശേഷംമാക്കും
വേദനിപ്പിക്കും സമൂഹത്തിൽ
നിന്നെ ഞാൻ.
കോവിഡ്‌ ഭീതിയിൽ ലോകം
വിറങ്ങലിച്ചു നിൽപൂ
വില്ലനായ്‌ അവതരിച്ചു കൊറോണ
ഈ വാർത്ത കേട്ടപ്പോൾ നിശ്ചലമായ്‌ നിന്ന
ശതകോടി ജനങ്ങളും നിശ്ചലരായ്‌
കൊറോണ ഭീതിയിൽ ലോകം
തരിച്ചു നിൽക്കുമ്പോൾ
സുരക്ഷിതരല്ലാത്തവർ എന്തുചെയ്യും
എൻമനസിന്റെ സ്വസ്ഥതത ഇല്ലാതായി
കൊറോണ എന്ന മാരക വിപത്തിനെ
വേരോടെ നാമാവശേഷമാക്കാം
ദേവാദിദേവന്മാർ കാത്തുകൊൾക
 

അഞ്ജന പി എം
8 D എച്ച് എസ് എസ് അറവുകാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 07/ 2024 >> രചനാവിഭാഗം - കവിത