ഈ മഴ തോരാതിരുന്നെങ്കിൽ
ഈ പൂവിന്നു വാടാതിരുന്നെങ്കിൽ
ഇരു കൈകൾ കോർത്തു നാം
നീങ്ങി അകലുന്ന ഈ വഴികൾ നമ്മെ മറക്കുമെങ്കിൽ
കുട്ടിക്കുറുമ്പും കൊച്ചു കാര്യങ്ങളും കുട്ടി
ക്കളികളും കാട്ടിയ കാലം
നന്മയും തിന്മയും സൗഹൃദവും
കൊച്ചു ദുഃഖങ്ങളും കൂട്ടിച്ചേർത്ത കാലം
മുറ്റത്ത് പൂത്തു നിൽക്കുന്ന ഈ
വാകമരച്ചോട്ടിൽ ഒത്തൊരുമിച്ച നല്ല കാലം
ഇണക്കവും പിണക്കവും
ഉള്ളിൽ പൊട്ടി പടർന്നു തെറിച്ച കാലം
കത്തി ജ്വലിക്കുന്ന പ്രായത്തിൽ ആരോ ഒരു
കുളിർ കാറ്റായി തഴുകിയപ്പോൾ
പൊട്ടി തകർന്നെന്റെ വാശിയും ദേഷ്യവും
കെട്ടിപ്പടുത്തു ഞാൻ എന്നെത്തന്നെ
ഇലത്തുമ്പിലെ മഞ്ഞുതുള്ളിയെപ്പോൽ
അടർന്ന് പോയേക്കാമീ സുവർണ
നിമിഷങ്ങളെന്നു ഓർത്തതെ ഇല്ല ഞാൻ
ഒരു പിടി ഓർമ്മകൾ മാത്രം ബാക്കിയാക്കിപ്പിടി
വിട്ടു ഞാൻ പിരിയുന്നു
സമയമേ നീ.എത്ര വേഗം കടന്നുപോയി
മതിയാവില്ല... മതിയാവില്ല....
ജീവിതം.....