അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/സംരക്ഷിക്കാം പ്രകൃതിയെ

സംരക്ഷിക്കാം പ്രകൃതിയെ

ജൂൺ 5 നമ്മൾ പരിസ്ഥിതി ദിനമായി എല്ലാ വർഷവും ആചരിച്ചുവരുന്നു . "മനുഷ്യനും പ്രകൃതിയും ഒത്തൊരുമിച്ച് പോകട്ടേ " പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യമായി തിരഞ്ഞെടുത്ത ആശയം വളരെയധികം പ്രശംസനീയമാണ് .അവയോടൊപ്പം നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം മുദ്രാവാക്യങ്ങൾ വെറും വാക്കുകളിൽ ഒതുങ്ങി പോവുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട സമയമാണിത് .അവയെ അവയുടെ മൂല്യത്തെ നമുക്ക് സംരക്ഷിക്കാൻ പറ്റണം , പ്രവൃത്തികളിലൂടെ സംരക്ഷിക്കാൻ സാധിക്കണം , നമ്മുടെ ഭൂമിയാകുന്ന മാതാവിനെ , നമ്മുടെ പ്രാണനാകുന്ന വായുവിനെ സംരക്ഷിക്കാൻ പറ്റണം എന്നാൽ മാത്രമേ നമുക്ക് ഈ മണ്ണിൽ നിലനിൽപ്പുണ്ടാകൂ . നമ്മൾ പ്രകൃതിയോട് ചെയ്യുന്നതിന് പ്രകൃതി നമ്മോട് പകരം ചോദിച്ചിട്ടുണ്ട് .
കാറ്റായും ,മഴയായും , പ്രളയമായും . എന്നാൽ നമ്മൾ മനുഷ്യർ എത്ര കിട്ടിയാലും പഠിക്കാത്തവരാണ് .കാരണം പ്രളയം വന്നു പോയതിന് ശേഷം അവൻ വീണ്ടും പ്രകൃതിയെ ചൂഷണം ചെയ്യാൻ തുടങ്ങി .കല്ല് പൊട്ടിച്ചും , പാറതുരന്നും , കുന്നിടിച്ചും , മരങ്ങൾ വെട്ടിമാറ്റിയും അവൻ ഇപ്പോഴും സ്വാർത്ഥതയുടെ പിന്നാലെ ഓടിക്കൊണ്ടിരിക്കുകയാണ് .പരിസ്ഥിതി ദിനത്തിൽ മാത്രം അവ സംരക്ഷിക്കപ്പെടണം എന്ന് പറയുന്ന നമ്മൾ അതിനെ ചൂഷണം ചെയ്യുന്നത് കണ്ടിട്ടും പ്രതികരിക്കാതെ മിണ്ടാപ്രാണികളെ പോലെ നിൽക്കുകയാണ് . ഒരു മരം വെട്ടി മാറ്റുമ്പോൾ ശുദ്ധ വായു ,തണൽ ,തണുപ്പ് , അവയുടെ വേരുകളിൽ ശേഖരിക്കപ്പെടുന്ന ജലം. ഇവയ്ക്ക് പുറമെ പക്ഷികളും ജീവികളും സൂക്ഷ്മ ജീവികളുമടങ്ങുന്ന ഒരു വലിയ ആവാസ വ്യവസ്ഥയാണ് നമ്മൾ ഇല്ലാതാകുന്നത് . നമ്മുടെ നിലനിൽപ്പ് എന്നത് ഇനി ഒരു ചോദ്യ ചിഹ്നമാണ് .
എത്രനാൾ ???
"പ്രകൃതി സംരക്ഷണം വാക്കുകളിലൂടെ ആവരുത് പ്രവൃത്തിയിലൂടെ ആവട്ടെ "

മുഹമ്മദ് ഫാദിൽ
3 എ അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം