ഒരുനാൾ മഴ പെയ്തു കാറ്റടിച്ചു
പുഴ നിറഞ്ഞു കരകവിഞ്ഞൊഴുകി നീങ്ങി
തളിരിലകളാൽ പൂമരം പൂത്തുലഞ്ഞു
മഴചില്ലകളിൽ ചിരി നൃത്തമാടി
മറു ദിനം മഴപോയി വെയിലുവന്നു
പുഴകളും പാടവും വറ്റി വരണ്ടു
പൂക്കൾ കരിഞ്ഞു ഇലകൾ പൊഴിഞ്ഞു
ദാഹനീരിനായി കിളികൾ കേണു പാടി
തീക്കനൽ തോൽക്കുന്ന സൂര്യന്റെ നോക്കിൽ
സർവ്വതും നിസ്സഹായരായി മാറി