എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ

21:40, 5 സെപ്റ്റംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphsskiliroor (സംവാദം | സംഭാവനകൾ)

ആമുഖം കോട്ടയം ജില്ലയില്‍ കിളിരൂര്‍ കരയില്‍ കാഞ്ഞിരം ഗ്രാ​മത്തില്‍ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ്| വിദ്യാലയമാണ് കിളിരൂ൪ എസ്സ് .എന്‍.ഡി.പി ഹയര്‍സെക്കണ്ടറി സ്ക്കൂള്‍. 1950-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ
വിലാസം
കാഞ്ഞിരം

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം വെസ്ററ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-09-2010Sndphsskiliroor


ചരിത്രം

1950-ല്‍ പഴയ ശാഖാകെട്ടിടത്തില്‍ ഒരു പ്രൈമറി സ്ക്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. 1956-ല്‍ യു.പി.സ്ക്കൂളായും 1964-ല്‍ഹൈസ്ക്കൂളായും 2000-ല്‍ ഹയര്‍സെക്കന്‍ഡറി സ്ക്കൂളായുംഉയരാന്‍ സാധിച്ചത് ഈ കായലോരഗ്രാമത്തിന്റെ നേട്ടമാണ്.ഒന്നുമുതല്‍ പന്ത്രണ്ടു വരെ ക്ലാസ്സുകളിലായി 1242 കുട്ടികള്‍ പഠിക്കുന്നു. 53 അദ്ധ്യാപകരും 8 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. പാഠ്യപാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ വിദ്യാലയം മികച്ചനിലവാരം പുലര്‍ത്തിവരുന്നു.

ഭൗതികസൗകര്യങ്ങള്‍

ആറ് ഏക്കര്‍ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല്‍.പി; യു.പി| ; ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍, , എന്നീ വിഭാഗങ്ങള്‍ക്ക് 7കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികള്‍, 2 ഓഫീസുമുറികള്‍, 4 സ്റ്റാഫ്റൂമുകള്‍,2 ലൈബ്രറി റൂമുകള്‍,5 ലബോറട്ടറികള്‍,മള്‍ട്ടിമീഡിയറൂം, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. യു.പി|സ്ക്കൂളിനും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി പതിനാറ് കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള്‍ ലാബില്‍ ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ബാബു സുധീന്ദ്രപ്രസാദ് ,ടി.കെ.പുഷ്പവല്ലി , പി.കെ. ലീലാമ്മ ,പി.വി.വിജയകുമാരി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കോട്ടയം -ഇല്ലിക്കല്‍-തിരുവാര്‍പ്പ് റൂട്ട്-കാഞ്ഞിരം വലത്തോട്ട് തിരിഞ്ഞ് രണ്ട് കിലോമീറ്റര്‍ ദൂരം-കാഞ്ഞിരംജെട്ടി " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ === ,

2010ജൂണ്‍ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ സ്ക്കൂളില്‍ നിന്നും ഒരു ജലസന്ദേശയാത്രനനടത്തി .
ജുണ്‍ -5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജലസന്ദേശയാത്ര നടത്തി. ജൈവവേലി നിര്‍മ്മിച്ചു.കുട്ടികള്‍ പരിസ്ഥിതിദിനമുദ്രാവാക്യങ്ങള്‍തയ്യാറാക്കിയിരുന്നു. സ്ക്കൂളില്‍ നിന്നും പ്ലക്കാര്‍ഡുകളുമായി അവര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി. കൂടാതെ കെട്ടുവള്ളത്തില്‍പ്ലാസ്റ്റിക്ക് ഉപേക്ഷിക്കുക എന്ന സന്ദേശവുമായി ചേണ്ടമേളത്തിന്റെ അകമ്പടിയോടെ കാഞ്ഞിരം ആര്‍ബ്ലോക്ക് മുതല്‍ഇല്ലിക്കല്‍താഴത്തങ്ങാടി ആറ്റില്‍ക്കൂടി ജലസന്ദേശയാത്ര നടത്തി.സ്ക്കൂള്‍പരിസരം വൃത്തിയാക്കി.ജൈവവേലി നിര്‍മ്മിച്ചു.ആണ്‍കുട്ടികളുടെസൈക്കിള്‍റാലി ഉണ്ടായിരുന്നു.

                          അംഗീകാരം

ശ്രീരാമചന്ദ്രമിഷന്‍ സ്നേഹം നല്‍കുക സ്നേഹം നേടുക എന്ന വിഷയത്തെ ആസ്പദമാക്കിനടത്തിയ അഖിലേന്ത്യ ഉപന്യാസ മത്സരത്തില്‍ പത്താംക്ലാസ്സിലെ ചിന്നു.സി.യു സംസ്ഥാനത്തില്‍ഒന്നാംസ്ഥാനം നേടി.

                                  .  



'2010 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍' ഒന്‍പത് ,പത്ത് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഘട്ടംഘട്ടമായി കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ നടത്തിവരുന്നു. മാതൃഭൂമി സീഡ് മാതൃഭൂമി സീഡിന്റെ ഒരു പ്രധാന യൂണിറ്റ് സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നു. ആരോഗ്യ കായിക വിദ്യാഭ്യാസം ആരോഗ്യ കായികക്ഷമതാപദ്ധതി (TPFP)യു.ടെ ഭാഗമായി ഞങ്ങളുടെ സ്ക്കൂളിലെ രണ്ടു കുട്ടികള്‍ക്ക് ബി. ഗ്രേഡുകള്‍ ലഭിച്ചു. 2010 ക്ലബ്ബ്പ്രവര്‍ത്തനങ്ങള്‍ വിദ്യാരംഗം,ശാസ്ത്ര് ഗണിതശാസ്ത്ര ക്ലബ്ബ് ,സാമൂഹ്യശാസ്ത്ര് ക്ലബ്ബ് , പരിസ്ഥിതി , ഐ.ടി .ക്ലബ്ബുകള്‍ മികച്ച രീതീയീല്‍ പ്രവര്‍ത്തിക്കുന്നു. അക്കാഡമിക് മികവുകള്‍

ഹൈസ്ക്കൂള്‍ ക്ലാസ്സുകളില്‍ ഓരോ വിഷയവും എല്‍.സി.ഡി ,ഇന്റര്‍ നെറ്റ് സൗകര്യം പ്രയോജനപ്പെടുത്തിയാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്തുവരുന്നത്