അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രാദേശിക പത്രം

== വസന്തോത്സവത്തിന്റെ പ്രാധാന്യം ==


കലാലയങ്ങള്‍ പൂവാടികളാണെങ്കില്‍ വിദ്യാര്‍ത്ഥികള്‍ പൂക്കളാണ് ഓരോ പൂവിനും ഓരോ നിറവും സ്വഭാവവുണുള്ളത്.ഇതുപോലെയാണ് വിദ്യാര്‍ഥികളില്‍ ഒളിഞ്ഞു കിടക്കുന്ന കഴിവുകള്‍ ചിലരത് പുറത്തുകാണിക്കുകയും ശോഭിക്കുകയും ചെയ്യുന്ന.മറ്റുചിലരാകട്ടെ തന്റെ കഴിവുകള്‍ ഉള്ളിലാതുക്കുകയറ്റം ചെയുന്നു ഇത്തരക്കാരുടെ ഉള്ളില്‍ഇറങ്ങിക്കിടക്കുന്ന കഴിവുകള്‍ ഉണര്‍ത്തുവാനും പ്രകടമാ-ക്കുവാനും അവസരങ്ങള്‍ നല്‍കേണ്ടത് അത്യാശ്യമാണ് പ്രകാരം സാഹിത്യത്തിലും,കലയിലും കുട്ടികള്‍ക്കുള്ള അങിരുചിമനസ്സിലാക്കുന്നതിനു വേണ്ടി വിദ്യാലയങ്ങളില്‍ ഒരു പരിപാടിയാണ് " വസന്തോത്സവം”കഴിച്ചുള്ള കുട്ടികളാണ് ഭാവിതരതെനയിക്കേണ്ടത്.അതിനാല്‍ തന്നെ കുട്ടികളിലെ കഴിവുകള്‍ പരിപോഷിപ്പിക്കേണ്ടതു അത്യാവശ്യം തന്നെ.ഇതിന് ഇത്തരം വേദികള്‍ ഉപകാരപ്രദമാണ്.

                                                                                    എഡിറ്റര്‍


രാജ്യസ്നേഹം-മാസാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

സുല്‍ത്താന്‍ ബത്തേരി:സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈ സ്ക്കുളില്‍ മൂലാദിശ്ഠിത വിദ്യാഭ്യാസത്തീന്റെ മാസമായി ആചരിക്കുന്നു. സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്ന CEADOM മാനേജ്മെന്റിന്റെ തീരുമാനപ്രകാരമാണ് ആഗസ്സ്റ്റ് മാസം രാജ്യസ്നേഹം എന്ന വിഷയത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കപ്പംട്ടത്.1/8/2010-ല്‍ നടന്ന സ്കൂള്‍ ഏസംബ്ലിയില്‍ വെച്ചാണ് ആഗസ്റ്റ് മാസം രാജ്യസ്നേഹമാസമായി സ്ക്കൂള്‍ മാനേജര്‍ റവ.ഫാ സ്റ്റീഫന്‍ കോട്ടക്കല്‍ പ്രഖ്യാപിച്ചത് അതേ യോഗത്തില്‍ തന്നെ മാധ്യമ മാസാചരണത്തിലെ വിജയികളെ പ്രഖ്യാപിക്കുകയും, സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. രാജ്യസ്നേഹത്തെ ക്കുറിച്ച് ശ്രീ മതി. ഷെന്‍സി കുര്യന്‍ സംസാരിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആനി ജോസഫ് സ്വാഗതം പറയുകയും ചെയ്യതു. സറ്റാഫ് കോഡിനേറ്റര്‍ ഷാജന്‍ സാര്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.


सुभाषितम्

     अलसस्य कुतॊ विद्या
     अविद्यस्य  कुतॊ धनम्।
     अधनस्य  कुतॊ मित्रं
     अमित्रस्य  कुतस्सुखम्।।
  

അര്‍ഥം

അലസന് എങ്ങനെ വിദ്യ ലഭിക്കും? വിദ്യയില്ലാത്തവന് എങ്ങനെ ധനമുണ്ടാകും? ധനാദികളില്ലാത്തവന് എങ്ങനെ സുഹൃത്തുക്കളുണ്ടാകും? സുഹൃത്തുക്കളില്ലാത്തവന് എങ്ങനെ സുഖവുമുണ്ടാകും?

സഡാക്കൊ കൊക്കുകള്‍ ഇനിയെന്നും പറക്കട്ടെ

    ലോക സമാധാനത്തിന് വിഘാതം സൃഷ്ടിച്ച് 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയില്‍ അണു

ബോംബു വീണിട്ട് 65 വര്‍ഷം തികയുന്നു. അന്താരാഷ്ട്ര ഹിരോഷിമ ദിനം അസംപ്ഷന്‍ ഹൈസ്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ് വിപുലമായി ആചരിച്ചു. സ്കൂള്‍ അസംബ്ലിയില്‍ വിദ്യാര്‍ഥികള്‍ സമാധാനത്തിന്റെ സഡാക്കൊ കൊക്കുകളെ ആകാശത്തേക്കുയര്‍ത്തി പിടിച്ചത് ആകര്‍ഷകമായ കാഴച്ചയായിരുന്നു. ചെറിയാന്‍ സാര്‍ സ്വാഗതമരുളിയ യോഗത്തില്‍ ഹെഡ് മിസ്ട്രസ് ആനി ജോസഫ്, സ്റ്റാഫ് കോഡിനേറ്റര്‍ ഷാജന്‍ സാര്‍, വിദ്യാര്‍ത്ഥിപ്രതിനിധിയായി സാന്ദ്ര എന്നിവര്‍ സംസാരിച്ചു യോഗത്തിന് മസയാളം വിഭാഗം അധ്യാപികഷെന്‍സി കുര്യന്‍ നന്ദി പ്രകാശിപ്പിച്ചു.


രാജ്യസ്നേഹം-മാസാചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

സുല്‍ത്താന്‍ ബത്തേരി:സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈ സ്ക്കുളില്‍ മൂലാദിശ്ഠിത വിദ്യാഭ്യാസത്തീന്റെ മാസമായി ആചരിക്കുന്നു. സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്ന CEADOM മാനേജ്മെന്റിന്റെ തീരുമാനപ്രകാരമാണ് ആഗസ്സ്റ്റ് മാസം രാജ്യസ്നേഹം എന്ന വിഷയത്തില്‍ വിപുലമായ പരിപാടികള്‍സംഘടിപ്പിക്കപ്പംട്ടത്.1/8/2010-ല്‍ നടന്ന സ്കൂള്‍ ഏസംബ്ലിയില്‍ വെച്ചാണ് ആഗസ്റ്റ് മാസം രാജ്യസ്നേഹമാസമായി സ്ക്കൂള്‍ മാനേജര്‍ റവ.ഫാ സ്റ്റീഫന്‍ കോട്ടക്കല്‍ പ്രഖ്യാപിച്ചത് അതേ യോഗത്തില്‍ തന്നെ മാധ്യമ മാസാചരണത്തിലെ വിജയികളെ പ്രഖ്യാപിക്കുകയും, സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. രാജ്യസ്നേഹത്തെ ക്കുറിച്ച് ശ്രീ മതി. ഷെന്‍സി കുര്യന്‍ സംസാരിച്ചു. യോഗത്തിന് ഹെഡ്മിസ്ട്രസ് ആനി ജോസഫ് സ്വാഗതം പറയുകയും ചെയ്യതു. സറ്റാഫ് കോഡിനേറ്റര്‍ ഷാജന്‍ സാര്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.


സഹനത്തിന്റെ കയ്പുമായി സ്വാതന്ത്ര്യം

ബ്രിട്ടീഷുകാരുടെ ആധിപത്യത്തില്‍ നിന്ന് ഭാരതം സ്വാതന്ത്ര്യദിനമായി കൊണ്ടാടുന്നത്. ഭാരതം മുഴുവന്‍ അതിന്റെ 64-)0 വാര്‍ഷികം കൊണ്ടാടിയപ്പോള്‍ അസംപ്ഷന്‍ ഹൈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്വാതന്ത്ര്യദിനം വിപുലമായി തന്നെ ആഘോഷിച്ചു. റവ. ഫാദര്‍ ഡീക്കന്‍ സജി വെളിയത്താണ് പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് സ്വാതന്ത്ര്യദിന സന്ദേശം നല്‍കിയത് അസംപ്ഷന്‍ ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് ആനി ജോസഫ് ആയിരുന്നു. വിദ്യാര്‍ത്ഥികളുടെ പ്രതിനിധി റിയാ ജോസഫ് സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്കൂള്‍ തലത്തില്‍ നടന്ന മല്‍സരങ്ങളുടെ ഫലപ്രഖ്യാപനവും ഒപ്പം വിജയികള്‍ക്കുള്ള സമ്മാനവിതരണവും നടന്നു. യോഗത്തിന് സമാപനം കുറിച്ച് കൊണ്ട് ദേവസ്യാ സര്‍ നന്ദി പ്രകാശിച്ചു.

പാര്‍ലമെന്റ് ഇലക്ഷന്‍ തിരശ്ശീല വീണു

ജനങ്ങളില്‍ നിന്ന് ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ ഭരിക്കുന്ന ഭരണക്രമമാണ് ജനാധിപത്യം. വിദ്യാര്‍ത്ഥികളില്‍ ജനാധിപത്യ ആശയങ്ങള്‍ പ്രജരിപ്പിക്കുന്നതിന് വേണ്ടിയാണ് സ്ക്കൂള്‍ ജനാധിപത്യവേദി നടപ്പില്‍ വരുത്തിയിരിക്കുന്നത്. ഈ വര്‍ഷത്തെ സ്ക്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ 11-08-2010 നാണ് നടന്നത്. ഇതിന് മുന്നോടിയായ് 03-08-2010 ക്ലാസ് പ്രതിനിധികളായി മല്‍സരിക്കുന്നവര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. സ്ഥാനാര്‍ഥികളുടെ പേരുവിവരങ്ങള്‍ 10-08-2010 ന് പുറത്തുവിടുകയും 11-08-2010 ക്ലാസ് M.P മാരെ തെരെഞ്ഞെടുക്കുകയും 13-08-2010ന് പാര്‍ലമെന്റ് തെരെഞ്ഞെടുപ്പ് നടക്കുകയും ചെയ്തു. പ്രധാനമന്ത്രിയായി സാറാ പൗലോസും, പ്രതിപക്ഷനേതാവായി അമല്‍ ജോസഫും തെരെഞ്ഞെടുക്കപ്പെട്ടു. സ്പീക്കറായി അതുല്ല്യഅശോകും , ഡെപ്പ്യുട്ടി സ്പീക്കറായി അജ്മലും പി അബ്ദുള്‍ സമദും സ്ഥാനമേറ്റു.വിദ്യാഭ്യാസ മന്ത്രിയായി ആന്‍ റോസും വനം, പരിസ്ഥിതി മന്ത്രിയായി റോസ് മരിയയും , സാംസ്ക്കാരിക മന്ത്രിയായി റിനീഷയും, ആര്യോഗവകുപ്പിലേക്ക് ദില്‍ശറുഖ്സാനയും ; ഹരിത എന്‍.കെ ജലസേചനവകുപ്പിലേക്കും , സ്പോര്‍ട്സ് മന്ത്രിയായി ജോമോന്‍ പി.ഡിയും ആഭ്യന്തരത്തിലേക്ക് ഫസല്‍ റഹ്മാനും ഏക കണ്‍ഠേന തെരെഞ്ഞെടുക്കപ്പെട്ടു.17-08-2010ന് പാര്‍ലമെന്റിന്റെ ആദ്യ ഔദ്യോഗിക യോഗെ ചേര്‍ന്നു.


ജൈനക്ഷേത്രം

             വയനാടിന്റെ പൗരാണികതയെഉയര്‍ത്തിക്കാണിക്കുന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള

ഒരു ജൈനക്ഷേത്രമാണിത്. സഞ്ചാരികളെ സുല്‍ത്താന്‍ ബത്തേരിയിലേക്ക് ആകര്‍ഷിച്ച് കൊണ്ട് വര്‍ഷങ്ങളായി ഈ ചരിത്രമണ്ഡപം ഇവിടെ തലയുയര്‍ത്തി നില്‍ക്കുന്നു. പൗരാണികമായ ഈ ക്ഷേത്രം 700 വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടാക്കിയതാണെന്ന് കരുതുന്നു.കട്ടിയുള്ള വലിയ കരി- ങ്കല്ലുകൊണ്ട് ഉണ്ടാക്കിയ ഈ ക്ഷേത്രം ജൈനമതക്കാരുടെ ആരാധനാലയമായിരുന്നുവെന്ന് വിശ്വസിക്കുന്നു.450 കുടുംബക്കാരായ ഇവരില്‍ ദിഗംബരരാണ് വയനാട്ടില്‍ ജീവിച്ചിരുന്നത്.വിജയനഗരമാതൃകയില്‍ നിര്‍മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ പൊക്കം കുറവായതിനാല്‍ എപ്പോഴും അകത്തെ ഊഷ്മാവ് തുല്യനിലയിലാണ്.

                             പതിനേഴാം നൂറ്റാണ്ടില്‍ ഇവിടെ എത്തിച്ചേര്‍ന്ന ഹൈദരലിയും ടിപ്പുവും ഈ ജൈന

ക്ഷേത്രം പിടിച്ചെടുക്കുകയും പിന്നീടത് ടിപ്പുവിന്റെ ആയുധപ്പുര ആയി ഉപയോഗിക്കുകയും ചെയ്തു.ഇതിനാല്‍ ഗണപതിവട്ടം സ്ഥലം സുല്‍ത്താന്‍സ് ബാറ്ററി എന്നും പിന്നീട് സുല്‍ത്താ ന്‍ ബത്തേരി എന്നും അറിയപ്പെട്ടു.

                        ക്ഷേത്രത്തിന് പ്രധാനമായും നാല് 

ഭാഗങ്ങളാണ് ഉള്ളത്. ഗര്‍ഭഗൃഹം,പ്രാര്‍ത്ഥനഭാഗം,അന്- ധഭാഗം,മഹാമണ്ഡപം.രണ്ട് വരിക്കല്ലിന്റെ പൊക്കത്തില്‍ നിര്‍മിച്ച ഈ ജൈനക്ഷേത്രം നമ്മുടെ പൗരാണികതയെ ഉയര്‍ത്തിക്കാട്ടാന്‍ ഉതകുന്നതാണ്.