എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ പെരുമണ്ണ/അക്ഷരവൃക്ഷം/ഭയന്നിടില്ല നാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയന്നിടില്ല നാം



വിശ്വമാകെ വിത്തെറിഞ്ഞു വിളവെടുത്തുപോരുനീ
വൻ വിഭക്തി നീ തടുത്തു നിർത്തുവാൻ ഉണർന്നിടാം.
കരങ്ങൾ തമ്മിൽ ചേർത്തിടാൻ കരളു നമ്മൾ കോർത്തിടൂ.....
ഉടലു കൊണ്ടകന്നു നാം ഉയിരു കൊണ്ടടുത്തിടും കരുതി നാം നയിച്ചിടും
പൊരുതി നാം ജയിച്ചിടും(2)
അതുവരെ...... അതുവരെ..... അതുവരെ.....
പ്രതിരോധമാണ് പ്രതിവിധി അതുവരെ....(2)
കൈകൾ ഇടയിൽ കഴുകിടാനും കൈവിടാതെ നോക്കിടാം
നാളെ എഴുത്തു പുഞ്ചിരിക്കാൻ
 ഇന്നു പൊത്തിടാം മുഖം
വാതിൽ പൂട്ടി വീടിനുള്ളിൽ നാമിരിക്കുമെങ്കിലും
നാടു കാക്കുവാൻ ഉറച്ച യുദ്ധ തന്ത്രമാണിത്
കരുണ ചൊരിയും ഭരണമരുളും
ശരണി മാത്രം തേടിടാം
കരുതി നാം നയിച്ചിടും
 പൊരുതി നാം ജയിച്ചിടും (2)
അതുവരെ..... അതുവരെ..... അതുവരെ.....
പ്രതിരോധമാണ് പ്രതിവിധി അതുവരെ....(2)

 

ദിയ മെഹറിൻ കെ.കെ
3 A എ.എം.എൽ പി.എസ്.പെരുമണ്ണ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത