എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രാധാന്യം
ശുചിത്വത്തിന്റെ പ്രാധാന്യം
രാജ്യത്ത് തൊട്ടടുത്ത രണ്ടു ഗ്രാമങ്ങൾ ഉണ്ടായിരുന്നു. ഒന്ന് കേശവൻ നായർ ഭരണം നടത്തുന്ന തെക്കേമുറ്റം ഗ്രാമവും മറ്റേത് ഗോപാലൻ നായരുടെ ചെങ്കണ്ണി ഗ്രാമവും. തെക്കേമുറ്റം ഗ്രാമത്തിലുള്ളവർ പണ്ടുമുതലേ വൃത്തിയോടുകൂടിയും നല്ല ശുചിത്വവിം പാലിക്കുന്നവരാണ്. അതിനനുസരിച്ച ഗ്രാമത്തലവനെയാണ് അവർക്ക് കിട്ടിയത്. കേശവൻ നായർ എപ്പോഴും ആലോചിക്കാർ “ഇനി എങ്ങനെയെല്ലാം ആണ് തന്റെ നാടിനെ ഭംഗിയുള്ളതാക്കാം എന്നായിരുന്നു. മറ്റു ഗ്രാമക്കാർക്ക് തെക്കേമുറ്റത്തിലേക്ക് എന്ന് പറയുമ്പോൾ തന്നെ സന്തോഷമാണ്. എന്നാൽ ചെങ്കണ്ണി ഗ്രാമത്തിലേക്കു പോകാൻതന്നെ മറ്റു ഗ്രാമക്കാർക്ക് മടിയായിരുന്നു, കാരണം ആ ഗ്രാമത്തിലെ നാട്ടുകാരും ഗ്രാമത്തലവനും ഒരുപോലെ തന്നെ ഒരു വൃത്തിയുമില്ലാതെ ചെളിയും, പഴകിയ ചീഞ്ഞളിജ്ഞ വസ‍്തുക്കളും, ചത്ത മൃഗങ്ങളുടെയും എല്ലാം അവശിഷ്‍ടങ്ങൾ റോഡരികിലും വീട്ടുമുറ്റത്തുമെല്ലാം തന്നെയായിരുന്നു ഉപേക്ഷിക്കാർ. എന്നാൽ തന്റെ ഗ്രാമം ഇങ്ങനെ വൃത്തിഹീനമായി കിടക്കുന്നതിൽ ഗ്രാമത്തലവനും ആ നാട്ടുകാർക്കും ഒരു കുഴപ്പവും ഇല്ലായിരുന്നു. ഈ രണ്ടു ഗ്രാമവും തമ്മിലുള്ള പ്രധാന വ്യത്യാസം ഈ ശുചിത്വം ആയിരുന്നു. അതു കൊണ്ടു തന്നെ തെക്കേമുറ്റം ഗ്രാമത്തിലുള്ളവർ ചെങ്കണ്ണി ഗ്രാമത്തിലേക്കും അവിടുന്ന് തിരിച്ചു ഇങ്ങോട്ടും ഒരു ബന്ധവും ഇല്ലായിരുന്നു അങ്ങനെയിരിക്കെ ഒരു നാൾ രണ്ടു ഗ്രാമത്തിലും മലമ്പനി വന്നു തെക്കേമുറ്റം ഗ്രാമത്തിലേക്കു എങ്ങനെ വന്നു എന്ന് യാതൊരു വിവരവും ഇല്ല എന്നാലും രണ്ടാഴ‍്ച കഴിഞ്ഞപ്പോയഴേക്കും അവിടെ നിന്നും പൂർണ്ണമായും മലമ്പനി മാറി. എന്നാൽ ചെങ്കണ്ണി ഗ്രാമത്തിൽ നിന്നും ഒരു മാസം കഴിഞ്ഞിട്ടും യാതൊരു മാറ്റവുമില്ല. എങ്ങനെയാണ് തെക്കേമുറ്റത്തിൽ നിന്ന് ഇത്ര പെട്ടെന്ന് രോഗം മാറിയതെന്ന് അവരെ അത്ഭുതപ്പെടുത്തി അവർക്ക് ഒരു പിടിയും കിട്ടിയില്ല അങ്ങനെ അവസാനം ഗോപാലൻനായർ കേശവൻ നായരുമായി ചർച്ച നടത്താൻ തീരുമാനിച്ചു. കേശവൻനായർ മലമ്പനിയുടെ ഉറവിടവും എങ്ങനെയാണ് പകരുന്നത് എന്നും മനസ്സിലാക്കിക്കൊടുത്തു. കേശവൻനായർ പറഞ്ഞു “മലമ്പനിയുടെ മുഖ്യ ഉറവിടം വൃത്തിയില്ലാത്ത അന്തരീക്ഷമാണ്, ഇങ്ങനെ വൃത്തിയില്ലാതെ കിടക്കുന്ന സ്ഥലങ്ങളിലാണ് കൊതുകുകളും മറ്റും അവരുടെ കുഞ്ഞങ്ങൾക്കും വളരാൻ ഏറ്റവും അനുയോജ്യമായ സ്ഥലം. അപ്പോഴാണ് ഗോപാലൻ നായർക്ക് വൃത്തിയുടെ ആവശ്യകത മനസ്സിലായത്. അന്ന് വൈകുന്നേരം തന്നെ തന്റെ ഗ്രാമത്തിലെത്തിയ ഗോപാലൻ നായർ ഗ്രാമത്തിൽ ഉള്ളവരെയെല്ലാം വിളിച്ചുവരുത്തി ഗ്രാമം മുഴുവൻ വൃത്തിയാക്കാൻ ആഹ്വാനം ചെയ്‍തു. അങ്ങനെ എല്ലാവരും വൃത്തിയാക്കുന്നതിന് പങ്കാളികളായി രണ്ടാഴ്ഴചകൊണ്ട് ഗ്രാമം മുഴുവനും വൃത്തിയാക്കി. അതുകഴിഞ്ഞ് ഒരാഴ‍്ച കഴിഞ്ഞപ്പോഴേക്കും ചെങ്കണ്ണ് ഗ്രാമത്തിൽനിന്നും മലമ്പനി പൂർണമായും മാറി. ചെങ്കണ്ണി ഗ്രാമത്തിലുള്ളവർ തെക്കേമുറ്റം ഗ്രാമക്കാരോട് നന്ദി പറഞ്ഞു.
|