എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/മുന്തിരിയുടെ രുചി*
*മുന്തിരിയുടെ രുചി*
ഒരു രാജ്യത്ത് നല്ലവനായ ഒരു രാജകുമാരൻ ഉണ്ടായിരുന്നു. ഒരിക്കൽ രാജകുമാരൻ തന്റെ കൂട്ടുകാരോടൊപ്പം ഇരിക്കുകയായിരുന്നു അപ്പോഴാണ് ഒരു പാവപ്പെട്ട കൃഷിക്കാരൻ വന്നത്. രാജകുമാരനു ഒരു കുല മുന്തിരി അയാൾ കാഴ്ച വച്ചു. രാജകുമാരൻ നന്ദി പറഞ്ഞു കൊണ്ട് ഒരു മുന്തിരി എടുത്തു തിന്നു. "ആഹാ.. എന്തു നല്ല മുന്തിരി !" രാജകുമാരൻ പറഞ്ഞു. അതു കേട്ടു കൃഷിക്കാരന്റെ കണ്ണു നിറഞ്ഞു. വൈകാതെ രാജകുമാരൻ ആ മുന്തിരിയെല്ലാം തിന്നു തീർത്തു. രാജകുമാരന്റെ കൂട്ടുകാർ അത്ഭുതപ്പെട്ടു. സാദാരണ എന്തെങ്കിലും സമ്മാനം കിട്ടിയാൽ അത് എല്ലാർക്കും വീതിക്കാറാ ണ് കുമാരന്റെ പതിവ്. കൃഷിക്കാരൻ പോയിക്കഴിഞ്ഞപ്പോൾ അവർ ഇതേ പറ്റി കുമാരനോട് ചോദിച്ചു. കുമാരൻ പറഞ്ഞു :"ആ മുന്തിരിക്ക് നല്ല പുളിയുണ്ടായിരുന്നു അതു തിന്നാൽ ഒരുപക്ഷെ നിങ്ങൾ തുപ്പികളഞ്ഞേനെ അപ്പോൾ ആ പാവത്തിന് വിഷമമാകും അതാണ് മുന്തിരി മുഴുവൻ ഞാൻ തന്നെ കഴിച്ചത് "!.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |