എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/പ്രവാസിയുടെ മകൾ

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/പ്രവാസിയുടെ മകൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രവാസിയുടെ മകൾ

എന്റെ കൂട്ടുകാരിയാണ് മിന്നു. സ്കൂളിൽ പോകുന്നതും വരുന്നതും അവളോടൊത്താണ്. അവളുടെ ഉപ്പ ഗൾഫിലാണ്. അവളുടെ ഉപ്പ വരുമ്പോൾ പേനയും മിഠായിയും എനിക്ക് തരാറുണ്ട്. അവളെ കണ്ടിട്ട് കുറെ ദിവസമായി. കോവിഡ് - 19 കാരണം സ്കൂളൊക്കെ അടച്ചിരിക്കുകയാണ്. കാണാൻ കഴിയാത്ത വിഷമത്തിൽ ഞാൻ അവളെ ഫോണിൽ വിളിച്ചു. അവൾ പക്ഷെ വലിയ സന്തോഷത്തിലല്ല സംസാരിക്കുന്നത്. ഞാൻ കുറെ ചോദിച്ചപ്പോൾ അവൾ കാര്യം പറഞ്ഞു. അവളുടെ ഉപ്പാക്ക് പനിയാണ്. ഗൾഫിൽ റൂമിൽ ഇരിക്കുകയാണ്. ഇങ്ങോട്ട് വരാൻ കഴിയുന്നില്ല. ഇവിടെ നമ്മുടെ സർക്കാർ നമുക്ക് എല്ലാം തരുന്നുണ്ട്. പക്ഷെ അവിടെ ഭക്ഷണം പോലും കിട്ടാൻ ബുദ്ധിമുട്ടാണ്. അവളുടെ മറുപടി കേട്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു. ഞാൻ എല്ലാം എന്റെ ഉപ്പയോട് പറഞ്ഞു. ഗൾഫുകാർക്ക് മടങ്ങി വരാനുള്ളതെല്ലാം സർക്കാർ ചെയ്യുന്നുണ്ടെന്ന് ഉപ്പ പറഞ്ഞു. അന്ന് ഉപ്പ കടയിൽ പോയി വന്നപ്പോൾ ഒരു പൊതി കൂടുതൽ സാധനങ്ങൾ കൊണ്ടുവന്നു. ഞാനും ഉപ്പയും കൂടി മാസ്ക് ധരിച്ച് അവളുടെ വീട്ടിൽ കൊണ്ട് കൊടുത്തു. ഒന്നുകൊണ്ടും പേടിക്കണ്ട. നിന്റെ ഉപ്പാക്ക് എത്രയും പെട്ടെന്ന് തിരിച്ച് വരാൻ കഴിയുമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണമെന്ന് പറഞ്ഞ് കുറെ ദിവസത്തിന് ശേഷം കണ്ട സന്തോഷത്തോടെ ഞാനും ഉപ്പയും വീട്ടിലേക്ക് മടങ്ങി.

ഫാത്തിമ ഹിസാന കെ.പി
4 A എ.എം.എൽ.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ