എ.എം.എൽ.പി.എസ്. തൂമ്പത്ത് പറമ്പ/അക്ഷരവൃക്ഷം/ഒരു വൈറസ് വരുത്തിയ മാറ്റങ്ങൾ
ഒരു വൈറസ് വരുത്തിയ മാറ്റങ്ങൾ
ഇന്ന് ഒരു വൈറസ് വന്നത് കാരണം മനുഷ്യർക്ക് നാശങ്ങൾ ഏറെയാണ്. എന്നാൽ പ്രകൃതിക്ക് വന്നത് എത്ര മനോഹരമായ തിരിച്ചു വരവ്....എവിടെയും മാലിന്യമില്ല... മലിനീകരണവുമില്ല... പറഞ്ഞാൽ തീരാത്ത അത്രയും മാറ്റങ്ങൾ. മനുഷ്യന് ഏത് ബുദ്ധിമുട്ടിലും ജീവിക്കാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുന്നു. പ്രകൃതിയുടെ പ്രാർത്ഥന ദൈവം കേട്ടുകാണും. നമ്മൾ കേൾക്കാതെ പ്രകൃതി എത്ര കരഞ്ഞിട്ടുണ്ടാവും? എത്രയെത്ര മരങ്ങൾ വെട്ടിമുറിച്ചു?, എത്രയെത്ര വയലുകളും, കുന്നുകളും നികത്തി?.... അതിലേറെ നമ്മുടെ മണ്ണും, ജലവും, നാം ശ്വസിക്കുന്ന വായുവും വരെ മനുഷ്യർ മലിനപ്പെടുത്തി. എന്നാൽ ഈ കൊറോണക്കാലം, ലോക്ക് ഡൗൺ നമ്മുടെ പ്രകൃതിയെ സുരക്ഷിതയാക്കിക്കൊണ്ടിരിക്കുന്നു. "ഒരു മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാം ഭൂമിയിലുണ്ട് എന്നാൽ അവന്റെ ആർത്തിക്കുള്ളത് ഇല്ലതാനും "എന്ന ഗാന്ധിജിയുടെ വാക്കുകൾ നാം ഓർക്കണം.ഒരു വൈറസ് വരുത്തിയ ഈ മാറ്റങ്ങൾ നമുക്കെന്നും ഒരു പാഠമായിരിക്കട്ടെ.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |